കൊവിഡ് 19; പരിശോധനാ ഫലം കാത്തിരുന്ന യുവതി വീട്ടില്‍ മരിച്ച നിലയില്‍; മൃതദേഹം ആദ്യം കണ്ടത് കാമുകന്‍

കൊവിഡ് വൈറസ് ബാധിച്ചതായി സംശയിച്ച യുവതിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അമേരിക്കയില്‍ സമൂഹ്യ പ്രവര്‍ത്തകയായ നതാഷ ഓട്ടാണ് (39) മരിച്ചത്. വെള്ളിയാഴ്ചയാണ് അമേരിക്കയിലെ ലൂസിയാനയിലെ വീട്ടിലെ അടുക്കളയില്‍ ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചെറിയ പനിയും ജലദോഷവുമാണ് തനിക്കെന്നാണ് നതാഷ തന്റെ കാമുകന്‍ ജോഷ് ആന്‍ഡേര്‍സണിന് സന്ദേശമയച്ചിരുന്നു.
‘അവളെ അറിയാത്ത നിര്‍ഭാഗ്യവാന്മാരായ ആളുകള്‍ക്ക് വേണ്ടി, മനസിലാക്കുക, ഇത് അളക്കാന്‍ കഴിയാത്ത നഷ്ടമാണ്. നിങ്ങള്‍ക്കറിയാവുന്നതില്‍ നന്മയുള്ള ഒരാളെ മരിച്ച നിലയില്‍ കാണുന്നത് ഹൃദയഭേദകവും. എനിക്ക് അവളെ തൊടാന്‍ പേടിയായിരുന്നു. എന്നാലും ഞാന്‍ അവളെ കെട്ടിപ്പിടിച്ചു.’ ജോഷ് പറയുന്നു.
മരണത്തിന് കുറച്ച് മുന്‍പ് വരെ നതാഷ ജോഷിനോട് സംസാരിച്ചിരുന്നു. നതാഷ എഴുതിയത് ‘ഗുഡ് മോര്‍ണിംഗ്, ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു’ എന്നും.
‘മോര്‍ണിംഗ്, നിനക്ക് എങ്ങനെയുണ്ട്’ എന്നാണ് ഞാന്‍ മറുപടി പറഞ്ഞത്. ഞാന്‍ അവളെ തിരിച്ചു സ്‌നേഹിക്കുന്നുണ്ടെന്ന് പോലും അവസാന നിമിഷം പറഞ്ഞില്ല, ജോഷ് ദുഃഖത്തോടെ പറയുന്നു.
കൊറോണ വൈറസിനെ കുറിച്ച് തമാശ രൂപത്തില്‍ സംസാരിക്കുന്ന സമയം കഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ അവനവനെയും സ്‌നേഹിക്കുന്നവരെയും മറ്റുള്ള ആളുകളെയും സുരക്ഷിതരാക്കേണ്ട സമയമാണെന്ന് ജോഷ് പറയുന്നു.
ഈ മാസം 11 ന് നതാഷ ഡോക്ടറെ കാണാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. നതാഷ ഓട്ട് ജോലി ചെയ്യുന്ന ക്ലിനിക്കിലെത്തി കൊറോണ വൈറസ് ടെസ്റ്റ് എടുക്കാന്‍ തീരുമാനിച്ചു. എച്ച്‌ഐവി ബാധിതര്‍ക്കുള്ള ക്ലിനിക്കായിരുന്നു അത്. എന്നാല്‍ അഞ്ച് പേര്‍ക്ക് പരിശോധിക്കാനുള്ള സൗകര്യം മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു. അതിന് ശേഷം 16ന് തിങ്കളാഴ്ചയാണ് നതാഷ ടെസ്റ്റ് നടത്തിയത്. പിന്നീട് വെള്ളിയാഴ്ച നതാഷയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
നതാഷ ഓട്ടിന്റെ മരണം കൊവിഡ് 19 ബാധിച്ചാണെന്ന് ഉറപ്പിച്ചിട്ടില്ലെങ്കിലും ഇത് അമേരിക്കയിലെ സര്‍ക്കാര്‍ അധികൃതരുടെയും അരോഗ്യ വകുപ്പിന്റെയും കണ്ണ് തുറപ്പിക്കുമെന്ന് ജോഷ് കരുതുന്നു. കൂടാതെ വേണ്ട സമയത്ത് ടെസ്റ്റ് നടത്താനോ, ഡോക്ടറെ കാണാനോ പോലുമുള്ള സൗകര്യം നതാഷയ്ക്ക് ലഭിക്കാത്തതിലും ജോഷിന് അമര്‍ഷമുണ്ട്. അതേസമയം, നതാഷയുടെ മരണം കൊവിഡ് മൂലമാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നാണ് അധികൃതരുടെ പ്രതികരണം. മരണത്തിന്റെ കാരണം മറ്റു വല്ലതുമാണോ എന്ന് അന്വേഷിക്കുന്നുണ്ട്. നതാഷയുടെ പരിശോധനാ ഫലം ഇതുവരെ ലഭ്യമായിട്ടില്ല.
Story Highlights: coronavirus, Covid 19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here