കൊവിഡ് 19: പ്രഭാസ് സെല്‍ഫ് ക്വാറന്റെനില്‍

നടന്‍ പ്രഭാസ് ക്വാറന്റൈന് വിധേയനായി. കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ വിദേശത്തുനിന്ന് തിരിച്ചെത്തിയ താരം ക്വാറന്റെനില്‍ കഴിയാന്‍ സ്വയം തീരുമാനിക്കുകയായിരുന്നു.
എല്ലാവരും ആവശ്യമായ മുന്‍കരുതല്‍ എടുക്കണമെന്നും സുരക്ഷിതരായി ഇരിക്കണമെന്ന കുറിപ്പോടെ പ്രഭാസ് തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി ആരാധകരെ അറിയിച്ചത്.
View this post on Instagram
കെകെ രാധാകൃഷ്ണ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി പ്രഭാസ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ ജോര്‍ജിയയിലായിരുന്നു. ചിത്രത്തിലെ നായിക പൂജ ഹെഡ്‌ഗെ നേരത്തെ താന്‍ സ്വയം ക്വാറന്റൈനില്‍ പോവുകയാണെന്ന് പൂജ സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസമാണ് ഷൂട്ടിംഗ് സംഘം ഹൈദരാബാദില്‍ തിരിച്ചെത്തിയത്. തുടര്‍ന്നാണ് പ്രഭാസ് വീട്ടില്‍ നിരീക്ഷണത്തില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ തീരുമാനിച്ചത്.
Story Highlights : covid 19, coronavirus, actor Prabhas Self-Quarantine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here