Advertisement

കൊവിഡ് 19: തിരുവനന്തപുരത്ത് ഏറ്റവും ഒടുവിൽ ലഭിച്ച 67 പരിശോധനാ ഫലവും നെഗറ്റീവ്

March 22, 2020
Google News 1 minute Read

ശ്രീചിത്രയിലെ ഡോക്ടറുമായി സമ്പർക്കം പുലർത്തിയവരുടേതുൾപ്പടെ തിരുവനന്തപുരം ജില്ലയിൽ ഏറ്റവും ഒടുവിൽ ലഭിച്ച 67 കൊവിഡ് 19 പരിശോധനാ ഫലവും നെഗറ്റീവ്. ജില്ലയിൽ 4870 പേർ വീടുകളിലും 53 പേർ ആശുപത്രികളിലും നിരീക്ഷണത്തിൽ. കൊവിഡ് 19 പ്രതിരോധിക്കുന്നതിനായി ജില്ലയിലെ പാൽ, പത്രം വിതരണക്കാർ ഗ്ലൗസ് ധരിക്കണമെന്ന് ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണൻ അറിയിച്ചു.

കോകൊവിഡ് 19 സ്ഥിരീകരിച്ച വർക്കലയിലെ ഇറ്റാലിയൻ പൗരനുമായും, ശ്രീചിത്രയിലെ ഡോക്ടറുമായും സമ്പർക്കം പുലർത്തിയവരുമുൾപ്പെടെ 67 പേരുടെ പരിശോധന ഫലമാണ് നെഗറ്റീവായത്. ജില്ലയിൽ ഇത് ആശ്വാസം പകരുന്നുണ്ടെങ്കിലും കൊവിഡ് നിരീക്ഷണത്തിലുൾപ്പെടുന്നവരുടെ എണ്ണം വർധിക്കുന്നുണ്ട്. 4870 പേർ വീടുകളിലും, 53 പേർ ആശുപത്രികളിലും നിരീക്ഷണത്തിലുണ്ട്. രോഗലക്ഷണങ്ങൾ കാണിച്ച 11 പേർ ഏറ്റവും ഒടുവിലായി ആശുപത്രിയിലെ നിരീക്ഷണത്തിലായിട്ടുണ്ട്. ജില്ലയിൽ 747 പേർ പുതുതായി രോഗ നിരീക്ഷണത്തിലായി.

പരിശോധനയ്ക്കയച്ച 689 സാമ്പിളുകളിൽ 531 എണ്ണവും നെഗറ്റീവാണ്. 35 സാമ്പിളുകളുടെ ഫലം ഇന്ന് ലഭിക്കും. ജില്ലയിലെ 73 പഞ്ചായത്തുകൾ, നാല് മുൻസിപ്പാലിറ്റികൾ, തിരുവനന്തപുരം കോർപ്പറേഷൻ എന്നിവിടങ്ങളിൽ നിന്നുമായി കൊവിഡ് 19 പ്രതിരോധത്തിന് പതിനാറായിരത്തോളം ഫീൽഡ് ലെവൽ വോളൻറിയർമാർ സജ്ജമായതായി ജില്ലാ ഭരണകൂടം വ്യക്തമാക്കി. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനുള്ള സർവ്വ സന്നാഹങ്ങളും തിരുവനന്തപുരം മെഡിക്കൽ  കോളേജ് ആശുപത്രിയിലും സജ്ജമാക്കി.

ജില്ലയിലെ പാൽ, പത്രം വിതരണക്കാർ  ഗ്ലൗസ് ധരിക്കുകയും ആരോഗ്യ വകുപ്പ് നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കുകയും ചെയ്യണമെന്ന് ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണൻ അറിയിച്ചു. കൊവിഡ് 19 സ്ഥിരീകരിച്ച് ആശുപത്രിയിൽ കഴിയുന്ന നാലു പേരുടെയും ആരോഗ്യ നില തൃപ്തികരമാണ്.

Story Highlights: latest 67 test results were negative in thiruvananthapuram covid 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here