നിരീക്ഷണത്തിലിരിക്കെ പുറത്തിറങ്ങി; ഖത്തറില്‍ ഒന്‍പത് പേര്‍ അറസ്റ്റില്‍

ഖത്തറില്‍ കൊവിഡ് 19 സംശയത്തെ തുടര്‍ന്ന് വീടുകളില്‍ നിരീക്ഷണത്തിലായിരിക്കെ സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിച്ച ഒന്‍പത് പേരെ അറസ്റ്റ് ചെയ്തു. നിരീക്ഷണത്തിലിരിക്കെ പാലിക്കേണ്ട നിബന്ധനകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ച ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

അറസ്റ്റിലായ ഒന്‍പത് പേരും ഖത്തര്‍ സ്വദേശികളാണ്. ഇവരുടെ പേരുകളും അധികൃതര്‍ മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിച്ചു. നിരീക്ഷണ വ്യവസ്ഥകള്‍ ലംഘിച്ചതിന് നേരത്തെ 10 സ്വദേശികളെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ ആകെ 19 പേരാണ് ഖത്തറില്‍ ഇത്തരം കേസുകളില്‍ അറസ്റ്റിലാവുന്നത്.

ഖത്തറില്‍ കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍
ലംഘിക്കുന്നവര്‍ക്കെതിരെ ക്രിമനല്‍ കേസെടുത്ത് അറസ്റ്റ് ചെയ്യുകയാണ് ചെയ്യുന്നത്. സ്വയ രക്ഷയും മറ്റുള്ളവരുടെ സുരക്ഷയും കണക്കിലെടുത്ത് വീടുകളില്‍ നിരീക്ഷണങ്ങളില്‍ കഴിയുന്നവര്‍ അധികൃതരുടെ നിര്‍ദേശങ്ങളെല്ലാം കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

Story Highlights : covid 19, coronavirus, Nine arrested in Qatar

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top