Advertisement

‘തെറ്റായ ഉള്ളടക്കം’; നടൻ രജനികാന്തിന്റെ വിഡിയോ ട്വിറ്റർ നീക്കം ചെയ്തു

March 22, 2020
1 minute Read

കൊവിഡ് 19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതാ കർഫ്യൂന് പിൻതുണ അർപ്പിച്ചുകൊണ്ടുള്ള നടൻ രജനികാന്തിന്റെ വിഡിയോ ട്വിറ്റർ നീക്കം ചെയ്തു. വിഡിയോയുടെ ഉള്ളടക്കത്തിൽ കൊറോണ വൈറസിനെ കുറിച്ച് തെറ്റായ പരാമർശം ഉള്ളതിനെ തുടർന്നാണ് നീക്കം ചെയ്തത്.

വൈറസിന്റെ കമ്മ്യൂണിറ്റി വ്യാപനം തടയുന്നതിന്റെ ഭാഗമായി 14 മണിക്കൂർ സാമൂഹിക അകലം പാലിക്കണമെന്ന് രജനി പറഞ്ഞിരുന്നു. എന്നാൽ ഈ വിവരം തെറ്റാണെന്നും ട്വിറ്ററിന്റെ നിയമം രജനി ലംഘിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് വിഡിയോ നീക്കം ചെയ്തത്.

മാത്രമല്ല, ആളുകൾ ഞായറാഴ്ച രാവിലെ ഏഴ് മുതൽ രാത്രി ഒമ്പത് വരെ വീടുകളിൽ തന്നെ കഴിയണമെന്നും വൈറസ് മൂന്നാം ഘട്ടത്തിലേക്ക് എത്തുന്നതിനുപ മുൻപ് വൈറസ് വ്യാപനം തടയണമെന്നും രജനികാന്ത് ട്വിറ്ററിൽ പറയുന്നു.

Story highlight: Janatha curfew, rajanikanth video

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top