തായ്ലൻഡിൽ കിക്ക് ബോക്സിംഗ് കാണാനെത്തിയത് 5000 ആളുകൾ; പലരും മടങ്ങിയത് വൈറസ് ബാധയുമായി

തായ്ലൻഡിൽ കിക്ക് ബോക്സിംഗ് കാണാനെത്തിയ പലർക്കും കൊവിഡ് 19 വൈറസ് ബാധയെന്ന് റിപ്പോർട്ട്. മുയേ തായ് എന്നറിയപ്പെടുന്ന കിക്ക് ബീക്സിംഗ് കാണാൻ ബാങ്കോക്കിലെ ലുംപിനി സ്റ്റേഡിയത്തിൽ എത്തിയവരിൽ പലർക്കും വൈറസ് ബാധയുണ്ടെന്നാണ് വിവരം. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണത്തിൽ ക്രമാതീതമായ വർധനയാണ് ഉണ്ടായിരിക്കുന്നത്.
മാർച്ച് ആറിനായിരുന്നു മത്സരം. ലുംപിനി സ്റ്റേഡിയത്തിൽ നടന്ന പരിപാടി മറ്റ് രണ്ട് വേദികളിൽ കൂടി തത്സമയം സപ്രേഷണം ചെയ്തിരുന്നു. നിലവിൽ രാജ്യത്ത് സ്ഥിരീകരിച്ചിരിക്കുന്ന 322 കേസുകളിൽ 72 കേസുകളും മൂന്ന് വേദികളിലായി ഈ പരിപാടിയിൽ പങ്കെടുത്തവരാണെന്നാണ് റിപ്പോർട്ട്. ഇവരിൽ തന്നെ നടന്മാരും സൈന്യാധിപന്മാരും രാഷ്ട്രീയക്കാരും ഉൾപ്പെടെയുള്ളവർ ഉണ്ട്.
5000ഓളം പേരാണ് കിക്ക് ബോക്സിംഗ് കാണാൻ ലുംപിനി സ്റ്റേഡിയത്തിൽ എത്തിയത്. അതുകൊണ്ട് തന്നെ വൈറസ് ബാധിതരുടെ എണ്ണം ഇനിയും രാജ്യത്ത് വർധിക്കുമെന്നാണ് റിപ്പോർട്ട്. ഇതുവരെ ഭാഗിക നിയന്ത്രണങ്ങൾ മാത്രമാണ് തായ്ലന്ഡ് ഭരണകൂടം സ്വീകരിച്ചത്. എന്നാൽ പുതിയ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനാണ് തായ് ഭരണകൂടത്തിൻ്റെ തീരുമാനം.
കിക്ക് ബോക്സിംഗ് കാണാനെത്തിയ തായ് നടനും അത്ലറ്റുമായ മാത്യു ഡീനും ഭാര്യക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവരുടെ ഗ്രാമ മുഴുവൻ ഇപ്പോൾ ക്വാറൻ്റീനിലാണ്. ടെസ്റ്റ് റിസൽട്ട് പോസിറ്റീവായ രാഷ്ട്രീയ നേതാവ് മത്സരത്തിന് ശേഷം ആറ് വിവാഹം, ആറ് മരണാനന്തര ചടങ്ങുകള്‍, മൂന്ന് യോഗങ്ങള്‍, മൂന്ന് ബുദ്ധിസ്റ്റ് ഓര്‍ഡിനേഷന്‍സ്, മറ്റ് നാല് പൊതുയോഗങ്ങള്‍ എന്നിവയിലെല്ലാം പങ്കെടുത്തു എന്നാണ് റിപ്പോർട്ട്.
Story Highlights: kickboxing shows covid 19 thailand
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here