ഇംഗ്ലണ്ടിൽ ഗർഭിണിയായ മലയാളി നഴ്സിന് വൈറസ് ബാധ; കുഞ്ഞിനെ ഓപ്പറേറ്റ് ചെയ്ത് പുറത്തെടുക്കും

ഇംഗ്ലണ്ടിൽ കൊവിഡ് 19 വൈറസ് ബാധിതരെ ശുശ്രൂഷിച്ച മലയാളി നഴ്സിന് വൈറസ് ബാധ. ലണ്ടനിൽ താമസമാക്കിയ മലയാളി നഴ്സിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരുടെ ഭർത്താവിനും മറ്റ് രണ്ടു മക്കൾക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 28 ആഴ്ച ഗർഭിണിയായ ഇവർ ഇപ്പോൾ വെൻ്റിലേറ്ററിലാണ്. കുഞ്ഞിനെ ഓപ്പറേറ്റ് ചെയ്ത് പുറത്തെടുക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. മറ്റു വിവരങ്ങൾ അറിവായിട്ടില്ല.

13,069 പേരാണ് ഇതുവരെ ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. 3,08,547 പേര്‍ക്കാണ് കൊവിഡ് രോഗം ബാധിച്ചത്. അതേസമയം, 95,829 പേരാണ് കൊവിഡ് രോഗവിമുക്തരായി. കൊവിഡ് ബാധ സ്ഥിരീകരിക്കുന്ന രാജ്യങ്ങളുടെ എണ്ണവും വര്‍ധിക്കുകയാണ്. 188 രാജ്യങ്ങളിലാണ് ഇതുവരെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. രോഗബാധിതരായി കഴിയുന്നവരില്‍ 9943 പേര്‍ അതീവ ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ട്.

ഇറ്റലിയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 53,578 ആയി. 4825 പേരാണ് ഇതുവരെ ഇറ്റലിയില്‍ മരിച്ചു. ആറായിരത്തിലധികം പേര്‍ക്കാണ് കഴിഞ്ഞദിവസം പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. 6072 കൊവിഡ് ബാധിതര്‍ രോഗവിമുക്തരായി. അമേരിക്കയിലും രോഗ ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്. 26,892 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 348 പേരാണ് അമേരിക്കയില്‍ മരിച്ചത്.

Story Highlights: malayali nurse in england confirmed covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top