ഇന്നത്തെ പ്രധാനവാർത്തകൾ (22/03/2020)

ഇന്ത്യയിൽ ഒരു കൊവിഡ് മരണം കൂടി; മരിച്ചവരുടെ എണ്ണം അഞ്ചായി
രാജ്യത്ത് വീണ്ടും കൊവിഡ് മരണം. മഹാരാഷ്ട്രയിലാണ് മരണം സ്ഥിരീകരിച്ചത്. ഇതോടെ കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി.
ലോകത്ത് കൊവിഡ് മരണം 13,000 കടന്നു
ലോകത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചത് 13,054 പേർ. 3,07,720 പേർക്കാണ് ഇതുവരെ ലോകത്ത് കൊവിഡ് 19 ബാധിച്ചത്. എന്നാൽ 95,797 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.
രാജ്യത്ത് ജനതാ കർഫ്യൂ ആരംഭിച്ചു
കൊവിഡ് 19 പ്രതിരോധത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ജനത കർഫ്യൂ ആരംഭിച്ചു. രാവിലെ ഏഴു മുതൽ ഒമ്പതുവരെയാണ് ജനത കർഫ്യൂ.
കണ്ണൂരിൽ കൊവിഡ് സ്ഥിരീകരിച്ച മൂന്ന് പേരുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു
കണ്ണൂർ ജില്ലയിൽ കൊവിഡ് രോഗബാധ സ്ഥിരീകരിച്ച മൂന്ന് പേരുടെയും റൂട്ട് മാപ്പുകൾ പ്രസിദ്ധീകരിച്ചു. ഈ മാസം 18 നാണ് മൂന്ന് പേരും ഗൾഫിൽ നിന്ന് നാട്ടിലെത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here