യുഎഇയിൽ 7 ഇന്ത്യക്കാർക്ക് കൊവിഡ് 19

യുഎഇയിൽ 7 ഇന്ത്യക്കാർ ഉൾപ്പെടെ 45 പേർക്ക് ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ യുഎഇയിൽ രോഗബാധിതരുടെ എണ്ണം 198 ആയി.
കൂടാതെ, നേരത്തേ രോഗം സ്ഥിരീകരിച്ച മൂന്ന് പേർക്ക് രോഗവിമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രോഗം സുഖപ്പെട്ടവരുടെ എണ്ണം 41 ആയി. വിദേശത്ത് നിന്നെത്തിയ ഒരാൾ വീട്ടിൽ നിരീക്ഷണത്തിൽ തുടരണമെന്ന നിർദേശം പാലിക്കാത്തതിനാലാണ് 17 പേർക്ക് രോഗം പടർന്നതെന്നും യുഎഇ ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടി.
അതേസമയം, കൊവിഡ് 19 ബാധിച്ച് ലോകത്ത് മരിച്ചവരുടെ എണ്ണം 14655 ആയി. 3,37,570 പേർക്കാണ് കൊവിഡ് രോഗം ബാധിച്ചത്. അതേസമയം, 98,884 പേരാണ് കൊവിഡ് രോഗവിമുക്തരായി. കൊവിഡ് ബാധ സ്ഥിരീകരിക്കുന്ന രാജ്യങ്ങളുടെ എണ്ണവും വർധിക്കുകയാണ്. 188 രാജ്യങ്ങളിലാണ് ഇതുവരെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. രോഗബാധിതരായി കഴിയുന്നവരിൽ 10,553 പേർ അതീവ ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോർട്ട്.
Story Highlights – coronavirus,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here