രാജ്യത്ത് വീണ്ടും കൊവിഡ് മരണം; മരണസംഖ്യ 9 ആയി

രാജ്യത്ത് വീണ്ടും കൊവിഡ്  മരണം. ഹിമാചൽപ്രദേശിൽ 69 കാരനാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചുള്ള മരണസംഖ്യ ഒമ്പതായി. അതിനിടെ രോഗ ബാധിതരുടെ എണ്ണം 467 ആയി ഉയർന്നു. മഹാരാഷ്ട്രയിൽ 97 പേർക്ക് രോഗം സ്ഥിരീകരിച്ചു.

ഇന്ന് രാജ്യത്ത് രണ്ടുപേർ കൊവിഡ് ബാധിച്ചു മരിച്ചു. അമേരിക്കയിൽ നിന്ന് വന്ന 69 വയസുകാരനായ ടിബറ്റൻ അഭയാർത്ഥിയാണ് ഹിമാചൽ പ്രദേശിൽ മരിച്ചത്. ഇറ്റലിയിൽ നിന്ന് കൊൽക്കത്തയിൽ വന്ന 57കാരനാണ് മരിച്ച മറ്റൊരാൾ. ഹൃദയ സ്തംഭനമാണ് മരണകാരണമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്ത് 34 പേർ രോഗം മുക്തരായി. 97 കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ ഉള്ളത്.

Read Also : കൊവിഡ് 19 : മലപ്പുറത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു

കേരളം, തെലങ്കാന, കർണാടക, ഗുജറാത്ത്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ് കൊവിഡ് കൂടുതലായി റിപ്പോർട്ട് ചെയ്ത മറ്റു സംസ്ഥാനങ്ങൾ. സമ്പൂർണ ലോക്ഡൗൺ സംസ്ഥാനങ്ങളിൽ ഏർപ്പെടുത്തിയത് ആശ്വാസകരമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വിശദീകരിച്ചു

12 സ്വകാര്യ ലാബുകൾക്കുകൂടി പരിശോധനയ്ക്ക് അനുമതി നൽകി. 15,000 കേന്ദ്രങ്ങളിൽസാംപിളുകൾ ശേഖരിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നാളെ അർധരാത്രി മുതൽ ആഭ്യന്തര വിമാനസർവീസ് നിർത്തിവയ്ക്കാനും തീരുമാനിച്ചു. കാർഗോ വിമാന സർവീസുകൾക്ക് തീരുമാനം ബാധകമല്ല.

Story Highlights- coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top