കൊവിഡ് 19 : നിരീക്ഷണത്തിലുള്ളവരെ പരിചരിക്കുന്നവര്‍ പാലിക്കേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍

കൊവിഡ് 19 വൈറസ് ബാധ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിരീക്ഷണത്തിലുള്ളവരെ പരിചരിക്കുന്നവര്‍ പാലിക്കേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചു.

സമ്പര്‍ക്കവിലക്കിലുള്ളവരെ പരിചരിക്കുന്നവരുടെ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1) ആരോഗ്യവാനായ വ്യക്തി സമ്പര്‍ക്കവിലക്കിലുള്ളവരെ പരിചരിക്കുക

2) പരിചരണ സമയത്ത് മൂന്ന് ലെയറുള്ള മാസ്‌ക് ധരിക്കുക

3) പരിചരണത്തിന് ശേഷം കൈകള്‍ നല്ലപോലെ കഴുകുകയും മാസ്‌ക് യഥാവിധി സംസ്‌കരിക്കുകയും ചെയ്യുക

4) പരിചരിക്കുന്നയാള്‍ അല്ലാതെ മറ്റാരും മുറിയില്‍ പ്രവേശിക്കരുത്

5) പരിചരിക്കുന്നയാള്‍ വീട്ടിലെ മറ്റുള്ളവരുമായി അടുത്തിടപഴകരുത്

6) സമ്പര്‍ക്കവിലക്കിലുള്ള വ്യക്തിയുടെ വീട്ടില്‍ ഗര്‍ഭിണികളോ കുട്ടികളോ ഉണ്ടെങ്കില്‍ മാറി താമസിക്കുക

7) കുടുംബാംഗങ്ങള്‍ തമ്മില്‍ സാമൂഹിക അകലം പാലിക്കുക

നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും എന്തെങ്കിലും സംശയങ്ങളുണ്ടെങ്കില്‍ ദിശയുടെ ഹെല്‍പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെടുണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

Story Highlights : covid 19, coronavirus, Guidelines

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top