ലോക്ക് ഡൗണ്‍ നിര്‍ദേശം എല്ലാവരും ഗൗരവമായി എടുക്കണമെന്ന് പ്രധാനമന്ത്രി

കൊവിഡ് 19 വൈറസിനെ പ്രതിരോധിക്കാന്‍ രാജ്യത്തെ 75 ജില്ലകളില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നിര്‍ദേശം എല്ലാവരും ഗൗരവമായി എടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നിയമം പാലിക്കുന്നുണ്ടെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പുവരുത്തണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അനുസരിച്ച് സ്വയം രക്ഷിക്കാന്‍ എല്ലാവരും തയാറാകണമെന്നാണ് പ്രധാന മന്ത്രിയുടെ അഭ്യര്‍ത്ഥന.
‘ നിരവധി ആളുകള്‍ ഇപ്പോഴും ലോക്ക് ഡൗണ്‍ ഗൗരവമായി കാണുന്നില്ല. ദയവായി സ്വയം സംരക്ഷിക്കുക, നിങ്ങളുടെ കുടുംബത്തെ സംരക്ഷിക്കുക, നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുക. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ഞാന്‍ സംസ്ഥാന സര്‍ക്കാരുകളോട് അഭ്യര്‍ത്ഥിക്കുന്നു’ നരേന്ദ്ര മോദി പറഞ്ഞു.
കൊവിഡ് വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ എഴുപത്തഞ്ച് ജില്ലകളില്‍ കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ നിര്‍ദേശിച്ചിരുന്നു. കൊവിഡ് സ്ഥിരീകരിച്ച കേരളത്തിലെ പത്ത് ജില്ലകള്‍ ഉള്‍പ്പെടെയാണ് അടച്ചിടാന്‍ തീരുമാനിച്ചിരിക്കുന്നത്.
Many people are still not taking the lockdown seriously. Please save yourself, save your family, follow the instructions seriously. I request the state governments to get the rules and laws followed: Prime Minister Narendra Modi pic.twitter.com/WK9vVZs742
— ANI (@ANI) March 23, 2020
Story Highlights : covid 19, coronavirus, Prime Minister , lock-down proposal seriously
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here