കൊവിഡ് 19 : ചെറുസംഘങ്ങളായി ഷഹീന്‍ബാഗ് സമരം തുടരും

കൊവിഡ് 19 വൈറസ് ബാധയുട പശ്ചാത്തലത്തില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ ഷഹീന്‍ബാഗ് സമരം ചെറുസംഘങ്ങളായി തുടരുമെന്ന് പ്രതിഷേധക്കാര്‍. അഞ്ചില്‍ കൂടുതല്‍ ആളുകള്‍ ഒത്തുചേരരുതെന്നാണ് ഡല്‍ഹി സര്‍ക്കാര്‍ നിര്‍ദേശം. ഇത് പരിഗണിച്ച് അഞ്ച് പേരുടെ ചെറുസംഘങ്ങളായി പ്രക്ഷോഭം മുന്നോട്ട് കൊണ്ടുപോവും.
വൈറസ് ബാധ നിയന്ത്രിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഡല്‍ഹി സര്‍ക്കാരിന്റെയും നിര്‍ദേശങ്ങള്‍ ഞങ്ങള്‍ മാനിക്കുകയും അനുസരിക്കുകയും ചെയ്യുമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. കൊറോണ വൈറസുമായി പോരാടാന്‍ ഞങ്ങള്‍ തയാറാണ്. കയ്യുറകള്‍, മാസ്‌ക്ക്, സാനിറ്റൈസര്‍ തുടങ്ങിയ വൈറസ് ബാധ തടയുന്നതിനാവശ്യമായ മുന്‍ കരുതലുകള്‍ സ്വീകരിച്ചതായും പ്രതിഷേധക്കാര്‍ പറഞ്ഞു.
അതേസമയം, ഇന്നലെ രാവിലെ ഷഹീന്‍ ബാഗ് സമരപന്തലിന് സ്‌ഫോടനമുണ്ടായി.
സമരപന്തലിന് നേരെ ബൈക്കിലെത്തിയ അജ്ഞാതര്‍ പെട്രോള്‍ ബോംബ് വലിച്ചെറിയുകയായിരുന്നു എന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. പെട്രോള്‍ നിറച്ച ആറ് ബോട്ടിലുകള്‍ സംഭവസ്ഥലത്ത് നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. സ്ഥലത്തെ സിസിടിവി പരിശോധിച്ച് അക്രമിയെ ഉടന്‍ പിടികൂടുമെന്ന് ഡിസിപി അറിയിച്ചു. സ്ഫോടനത്തില്‍ ആര്‍ക്കും പരുക്കില്ലയിരുന്നു.
COVID-19: Shaheen Bagh protesters continue agitation in small groups
Read @ANI story | https://t.co/bdCZ2D6NRf pic.twitter.com/jEFwjQIkvJ
— ANI Digital (@ani_digital) March 23, 2020
Story Highlights : covid 19, coronavirus, Shaheenbaugh will continue his strike in small groups
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here