പ്രശസ്ത്ര ചിത്രകാരൻ കെ പ്രഭാകരൻ അന്തരിച്ചു

പ്രശസ്ത ചിത്രകാരൻ കെ പ്രഭാകരൻ (68) അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ചലചിത്ര സംവിധായകനും എഴുത്തുകാരനുമായിരുന്ന ചിന്ത രവിയുടെ സഹോദരനാണ്.

തിരുവനന്തപുരം കോളേജ് ഓഫ് ഫൈൻ ആർട്സ്, ബറോഡ എംഎസ് സർവകലാശാല എന്നിവിടങ്ങളിൽ പഠനം പൂർത്തിയാക്കിയ ശേഷം ഇന്ത്യൻ റാഡിക്കൽ പെയിന്റേഴ്സ് ആൻഡ് സ്‌കൾപ്റ്റേഴ്സ് അസോസിയേഷന്റെ ഭാഗമായി നിരവധി പ്രദർശനങ്ങൾ നടത്തി. ബറോഡയിലെ മഹാരാജാ സായാജിറാവു സർവകലാശാലയിലെ ചിത്ര കലാവിഭാഗത്തിൽ അധ്യാപകനായിരുന്നു.

1995ൽ കേന്ദ്രസർക്കാർ സീനിയർ ഫെലോഷിപ്പ് നൽകി ആദരിച്ചു. 2000ൽ കേരള ലളിതകലാ അക്കാദമിയുടെ മുഖ്യസംസ്ഥാന പുരസ്‌കാരവും ലഭിച്ചു. ചിത്രകാരിയും ബംഗാൾ സ്വദേശിനിയുമായ കബിത മുഖോപാധ്യായയാണ് ഭാര്യ.

ചൊവ്വാഴ്ച രാവിലെ എട്ട് മണിക്ക് കോഴിക്കോട് കണ്ണാടിക്കലുള്ള വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകും. മാവൂർ റോഡിലുള്ള വൈദ്യുത ശ്മശാനത്തിലായിരിക്കും മൃതദേഹം സംസ്‌കരിക്കുക.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More