Advertisement

ഗ്രീസ്മാനെ ബാഴ്‌സലോണ വില്‍ക്കാന്‍ ഒരുങ്ങുന്നു

March 23, 2020
1 minute Read

കഴിഞ്ഞ സീസണില്‍ അത്ലറ്റികോ മാഡ്രിഡില്‍ നിന്നെത്തിയ ഫ്രഞ്ച് സ്‌ട്രൈക്കര്‍ അന്റോയിന്‍ ഗ്രീസ്മാനെ ബാഴ്‌സലോണ വില്‍ക്കാന്‍ ഒരുങ്ങുന്നു. താരത്തിന് ക്ലബ് 100 മില്ല്യണ്‍ യൂറോ വിലയിട്ടെന്നാണ് റിപ്പോര്‍ട്ട്. 120 മില്ല്യണ്‍ യൂറോയ്ക്കാണ് ഗ്രീസ്മാന്‍ ബാഴ്‌സലോണയില്‍ എത്തിയത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബുകളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ചെല്‍സി തുടങ്ങിയ വമ്പന്മാര്‍ ഫ്രഞ്ച് താരത്തിനു വേണ്ടി നീക്കം തുടങ്ങിയിട്ടുണ്ട്.

ലൂയിസ് സുവാരസിനു പകരക്കാരനായാണ് ഗ്രീസ്മാനെ ബാഴ്‌സ ന്യൂകാമ്പിലെത്തിച്ചത്. എന്നാല്‍ പെരുമക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ താരത്തിനായില്ല. 37 മത്സരങ്ങളില്‍ നിന്നായി 14 ഗോളുകളും നാല് അസിസ്റ്റുകളുമാണ് ഗ്രീസ്മാന്റെ സമ്പാദ്യം. ബ്രസീലിയന്‍ മധ്യനിര താരം ഫിലിപ്പെ കുട്ടീഞ്ഞോ, ഫ്രഞ്ച് യുവതാരം ഒസ്മാന്‍ ഡെംബലെ എന്നിവരെയും ബാഴ്‌സലോണ വില്‍ക്കുമെന്നാണ് സൂചന. പകരം, മുന്‍ താരം നെയ്മറെ പിഎസ്ജിയില്‍ നിന്ന് ടീമില്‍ എത്തിക്കും. ഇന്റര്‍ മിലാന്റെ അര്‍ജന്റീന സ്‌ട്രൈക്കര്‍ ലൗറ്റാരോ മാര്‍ട്ടിനെസിനെയും ബാഴ്‌സ നോട്ടമിടുന്നുണ്ട്. ഇരു താരങ്ങള്‍ക്കുമായി ഏതാണ് 300 മില്ല്യണ്‍ യൂറോ ആകുമെന്നാണ് വിവരം.

ഫിലിപെ കുട്ടീഞ്ഞോ, ഒസ്മാന്‍ ഡെംബലെ എന്നിവര്‍ ബാഴ്‌സയില്‍ നിന്ന് പുറത്തു പോകുമെന്ന് നേരത്തെ സൂചനകള്‍ ഉണ്ടായിരുന്നു. പ്രീമിയര്‍ ലീഗ് ക്ലബ് ലിവര്‍പൂളില്‍ നിന്ന് എത്തിയ ബ്രസീല്‍ താരത്തിന് ബാഴ്‌സലോണ ജഴ്‌സിയില്‍ മികച്ച പ്രകടനം നടത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് കഴിഞ്ഞ സീസണില്‍ താരത്തെ ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്കിലേക്ക് വായ്പാടിസ്ഥാനത്തില്‍ വിട്ടു. അവിടെയും താരത്തിന് മികച്ച പ്രകടനം കാഴ്ച വെക്കാനായില്ല.
പരുക്കുകളാണ് ഡെംബലെക്ക് തിരിച്ചടി ആയത്. ജര്‍മന്‍ ക്ലബ് ബൊറൂഷ്യ ഡോര്‍ട്ട്മുണ്ടില്‍ നിന്നാണ് ഡെംബലെ ബാഴ്‌സയില്‍ എത്തിയത്.

Story Highlights: fc barcelona,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top