കൊവിഡ് 19: യുഎഇയിലെ ലുലു സൂപ്പര്‍മാര്‍ക്കറ്റുകളും ഹൈപ്പര്‍മാര്‍ക്കറ്റുകളും പ്രവര്‍ത്തിക്കും

യുഎഇയിലെ ലുലുവിന്റെ എല്ലാ സൂപ്പര്‍മാര്‍ക്കറ്റുകളൂം ഹൈപ്പര്‍മാര്‍ക്കറ്റുകളും ദിവസവും രാവിലെ എട്ട് മുതല്‍ അര്‍ധരാത്രി 12 വരെ പതിവുപോലെ പ്രവര്‍ത്തിക്കുമെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു . അധികാരികളുടെ ഏറ്റവും പുതിയ അറിയിപ്പ് അനുസരിച്ച് പ്രവര്‍ത്തന സമയങ്ങളില്‍ മാറ്റങ്ങളൊന്നും ഉണ്ടാകില്ല എന്ന് ലുലു ഗ്രൂപ്പ് ചീഫ് കമ്യൂണിക്കേഷന്‍സ് ഓഫീസര്‍ വി നന്ദകുമാര്‍ വ്യക്തമാക്കി.
വിവിധ ഗവണ്‍മെന്റ് ഡിപ്പാര്‍ട്ട്‌മെന്റുകളുമായിട്ടും ലോജിസ്റ്റിക്‌സ് പാര്‍ട്ട്ണര്‍മാരുമായും സപ്ലൈയേഴ്സുമായും നിരന്തരം ബന്ധപ്പെട്ടുകൊണ്ട് കാര്യങ്ങള്‍ ദ്രുതഗതിയില്‍ മുന്നോട്ട് കൊണ്ട് പോകുകയാണെന്ന് അദ്ദേഹം പറഞ്ഞു.യുഎഇയിലുടനീളമുള്ള വെയര്‍ഹൗസുകളില്‍ എല്ലാവിധ അവശ്യസാധനങ്ങളും ദീര്‍ഘ കാലത്തേക്ക് തങ്ങള്‍ സംഭരിച്ചു വെച്ചിട്ടുണ്ടെന്നും , ഇതില്‍ ആശങ്ക ഉണ്ടാവേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights: lulu hypermarket
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here