കനത്ത നഷ്ടത്തിൽ വിപണി; 45 മിനിട്ട് നേരത്തേക്ക് വ്യാപാരം നിർത്തിവച്ചു

കൊവിഡ് ഭീതിയെ തുടർന്ന് വിൽപന സമ്മർദത്തിൽ കനത്ത നഷ്ടം നേരിടുന്ന ഓഹരി വിപണി 45 മിനിട്ട് നേരത്തേക്ക് വ്യാപാരം നിർത്തിവച്ചു. ഈ മാസം രണ്ടാം തവണയാണ് വ്യാപാരം 45 മിനിട്ട് നിർത്തിവയ്ക്കുന്നത്. വെള്ളിയാഴ്ച 1627 പോയിന്റ് നേട്ടത്തോടെ ക്ലോസ് ചെയ്ത വിപണി ഇന്ന് വ്യാപാരം തുടങ്ങിയത് കനത്ത നഷ്ടത്തിലാണ്. സെൻസെക്‌സ് 2700 പോയിന്റ് നഷ്ടത്തിൽ തുടങ്ങിയപ്പോൾ ദേശീയ ഓഹരിവിപണി 7900 പോയിന്റിലും താഴെയെത്തി .ഈ സാഹചര്യത്തിലാണ് വ്യാപാരം നിർത്തിവച്ചത്. 45 മിനിറ്റിനു ശേഷം വ്യാപാരം ആരഭിച്ചപ്പോഴും സെൻസെക്‌സ് 3300 പോയിന്റ് ഐഡോവ് രേഖപ്പെടുത്തി.
സെൻസെക്‌സും നിഫ്റ്റിയും കുത്തനെ ഇടിഞ്ഞു. വ്യാപാരം ആരംഭിച്ച് ആദ്യ 15 മിനിറ്റിൽ നിക്ഷേപകർക്ക് നഷ്ടം 8 ലക്ഷം കോടി രൂപയാണെന്നാണ് വിലയിരുത്തൽ. നിഫ്റ്റി 8000 പോയിന്റും സെൻസെക്സ് 2700 പോയിന്റും താഴ്ന്ന വിലവാരത്തിലെത്തി.
നിഫ്റ്റിയുടെ 42 ശതമാനവും ബാങ്കിംഗ് മേഖല കൈയ്യാളുന്നതിനാൽ എസ്ബിഐ, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ എന്നിവയ്ക്ക നേരിട്ട നഷ്ടം ആശങ്ക ഉളവാക്കുന്നതാണ്.
അതേസമയം, ഒരു വശത്ത് പ്രാമോട്ടർമാർ ഓഹരികൾ വാങ്ങിക്കൂട്ടുന്നുമുണ്ട്. ബജാജ്, ഗോദ്‌റെജ്, ടാറ്റ എന്നീ കമ്പനികളാണ് ഓഹരികൾ വാങ്ങികൂട്ടുന്നത്. ഇത് വിൽപനയില്ലാതെ തകർന്നടിയുന്ന ഓഹരി വിപണിയെ ഇത് സഹായിക്കുമെന്നാണ് വിദഗ്ദർ വിലയിരുത്തുന്നത്.
ഡോളറിനെതിരെ രൂപ വ്യാപാരം ആരംഭിച്ചത് റെക്കോർഡ് തകർച്ചയിലായിരുന്നു. 76.02 എന്ന നിലയിൽ തകർന്ന രൂപ നേരിയ തോതിൽ നില മെച്ചപ്പെടുത്തിയിട്ടുണ്ട്. ക്രൂഡ് ഓയിൽ ബാരലിന് 29 ഡോളറിലായിരുന്നു വ്യാപാരം. സാമ്പത്തികരംഗത്ത് തുടരുന്ന അസ്ഥിരത ആസ്തികൾ പണമാക്കി മാറ്റാൻ നിക്ഷേപകരെ പ്രേരിപ്പിക്കുന്നതായാണ് വിലയിരുത്തൽ.
Story highlight: trade was suspended for 45 minutes,stoke exchange
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here