Advertisement

കൊവിഡ് 19 : പത്തനംതിട്ട ജില്ലയിൽ ഒരാൾക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

March 23, 2020
1 minute Read

പത്തനംതിട്ട ജില്ലയിൽ ഒരാൾക്ക് കൂടി കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. ഖത്തറിൽ നിന്ന് എത്തിയ ആൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിലെ കൊവിഡ് 19 രോഗബാധിതരുടെ എണ്ണം 10 ആയി.

ഇക്കഴിഞ്ഞ 20ന് പുലർച്ചെ 2 മണിക്ക്, ഖത്തറിൽ നിന്ന് നാട്ടിലെത്തിയ ആൾക്കാണ് ജില്ലയിൽ പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചത്. QR 506 ഖത്തർ എയർവെയ്‌സിലാണ് ഇയാൾ തിരുവനന്തപുരം എയർപോർട്ടിൽ എത്തിയത്. ഇവിടെ നിന്നും മടങ്ങും വഴി വെഞ്ഞാറമ്മൂട്ടിലെ ഒരു ഹോട്ടലിൽ കയറി ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു. ഇയാൾ സഞ്ചരിച്ച ഫ്‌ളൈറ്റിലുണ്ടായിരുന്നവരുമായി മാത്രമാണ് നേരിട്ട് ഇടപെഴകിയിരുന്നുള്ളു എന്നത് ആശ്വാസം പകരുന്നതാണ്. ഇതിൽ 9 പേർ പത്തനംതിട്ട സ്വദേശിളും 8 പേർ ജില്ലയ്ക്ക് പുറത്ത് നിന്ന് ഉള്ളവരുമാണ് .

ജില്ലയിൽ ഇതുവരെ 15 പേർ ആശുപത്രി ഐസൊലേഷനിലും 4565 പേർ വീടുകളിലും നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. ഇതിൽ 2408 പേരും മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ നിന്നും ജില്ലയിൽ എത്തിയവരാണ്.അതേസമയം വീടുകളിൽ നിരീക്ഷണത്തിൽ നിന്നും പുറത്തിറങ്ങിയ 16 പേർക്കെതിരെ പുതുതായി കേസ് രജിസ്റ്റർ ചെയ്തു. ഇത്തരക്കാർക്കെതിരെ കർശന നടപടിയെടുക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. ജില്ലയിൽ വീണ്ടും രോഗം സ്ഥിരീകരിച്ചതോടെ നിയന്ത്രണങ്ങൾ വീണ്ടും ശക്തമാക്കിയിട്ടുണ്ട്.

Story Highlights- coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top