കൊവിഡ് ഭീതിയില്‍ പെന്‍ഷന്‍ മുടങ്ങില്ല ; മാര്‍ച്ച് 31 നകം കൈകളില്‍ എത്തിക്കുമെന്ന് മന്ത്രി

സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുക്കുന്ന സാഹചര്യത്തിലും ക്ഷേമപെന്‍ഷന്‍ സഹകരണ വകുപ്പ് മാര്‍ച്ച് 31 നകം കൈകളില്‍ എത്തിക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കൊവിഡ് 19 വൈറസ് ബാധ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി സഹകരിച്ച് എല്ലാവരും വീടുകളില്‍ തന്നെ തുടരണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പ് വരുത്തി ക്ഷേമപെന്‍ഷന്‍ വിതരണം നടത്തണമെന്ന് ഇതിനായി ചുമതലപ്പെടുത്തിയിട്ടുള്ള സഹകരണ സംഘങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Story Highlights- covid 19, l0ck down, welfare pension  reached by March 31

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top