കൊവിഡ് 19: സംസ്ഥാനത്ത് 14 പേർക്ക് കൂടി രോഗബാധ

ഇന്ന് സംസ്ഥാനത്ത് 14 പേർക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിൽ 6 പേർ കാസർഗോഡ് സ്വദേശികളാണ്. 2 പേർ കോഴിക്കോട് സ്വദേശികൾ. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 105 ആയി.

രോഗം സ്ഥിരീകരിച്ചവരിൽ 8 പേരും ദുബായിൽ നിന്ന് വന്നവരാണ്. ഒരാൾ ഖത്തറിൽ നിന്നും മറ്റൊരാൾ യുകെയിൽ നിന്നും വന്നു. 3 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. രോഗം ബാധിച്ചവരിൽ ആരോഗ്യപ്രവർത്തകയും ഉൾപ്പെട്ടിട്ടുണ്ട്.

നിലവിൽ സംസ്ഥാനത്ത് 72460 പേരാണ് നിരീക്ഷണത്തിൽ ഉള്ളത്. 71994 പേർ വീടുകളിലും 467 പേർ ആശുപത്രിയിലും നിരീക്ഷണത്തിലാണ്.

Story Highlights: 14 more affected corona in kerala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top