ബിവറേജുകള്‍ രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചുവരെ മാത്രം

കൊവിഡ് 19 പശ്ചാത്തലത്തില്‍ ബിവറേജ്‌സ്, കണ്‍സ്യൂമര്‍ഫെഡ് മദ്യശാലകളുടെ പ്രവര്‍ത്തന സമയം ക്രമീകരിച്ചു. രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചുമണിവരെ മാത്രമേ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തിക്കൂ. ബാറുകളില്‍ പ്രത്യേക കൗണ്ടറുകള്‍ ആരംഭിക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. അഞ്ച് മണിക്ക് ശേഷം ഷാപ്പുകള്‍ ഒന്നും പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നും എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു.

മദ്യശാലകളില്‍ എത്തുന്നവര്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. ക്യൂ നില്‍ക്കുന്നവര്‍ ഒന്നര മീറ്റര്‍ അകലം പാലിക്കണം. മദ്യശാലകളില്‍ തിരക്ക് നിയന്ത്രിക്കാനും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്.

കൊറോണ വ്യാപനത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ അര്‍ധരാത്രി മുതല്‍ പ്രാബല്യത്തിലായി. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ നിയന്ത്രിത സമയത്ത് തുറന്നിരിക്കും. ബസുകള്‍ നിരത്തിലിറക്കില്ല. സ്വകാര്യ വാഹനങ്ങള്‍ അനുവദിക്കും. കാസര്‍ഗോഡ് ആളുകള്‍ വീടിനു പുറത്തിറങ്ങാന്‍ അനുവദിക്കില്ല . മറ്റു ജില്ലകളില്‍ ആള്‍ക്കൂട്ടത്തിന് നിയന്ത്രണമുണ്ട്. സംസ്ഥാനത്ത് കെറോണ ബാധിതരുടെ എണ്ണം വര്‍ധിച്ചതോടെയാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപനവുമായി സര്‍ക്കാര്‍ രംഗത്തെത്തിയത്.

Story Highlights: coronavirus, Covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top