‘എനിക്ക് വീട്ടിൽ പോകണം’; ലോക്ക്ഡൗണിൽ വിജനമായ ഡൽഹി ബസ് സ്റ്റാൻഡിൽ നിന്ന് വിതുമ്പി ബാലൻ

ലോക്ക്‌ഡൗണിൽ വിജനമായ ഡൽഹി ബസ്റ്റ് സ്റ്റാൻഡിൽ നിന്ന് വിതുമ്പി ബാലൻ. ഡൽഹിയിലെ കൺസ്ട്രക്ഷൻ സൈറ്റിൽ ജോലി ചെയ്യുന്ന ബാലൻ ബീഹാറിലേക്ക് പോകാൻ ബസ് ലഭിക്കാത്തതിനെത്തുടർന്നാണ് ഡൽഹി ബസ് സ്റ്റാൻഡിൽ നിന്ന് കണ്ണീർ വാർത്തത്. വാർത്ത ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ മൂന്നു ദിവസമായി ബാലൻ നാട്ടിലേക്ക്ക് പോകൻ ശ്രമിക്കുകയാണ്. കൺസ്ട്രക്ഷൻ സൈറ്റിൽ പണിയില്ല. അതുകൊണ്ട് തന്നെ ജീവിക്കാൻ നിവൃത്തിയില്ല. കിടക്കാനും സ്ഥലമില്ല. ഇതേ തുടർന്നാണ് ബീഹാറിൽ, നാട്ടിലേക്ക് പോകാൻ ബാലൻ ശ്രമിച്ചത്. എന്നാൽ എവിടെ പോയാലും പൊലീസ് തന്നെ അടിച്ചോടിക്കുകയാണെന്ന് ബാലൻ പറയുന്നു. വിശന്നു തളർന്ന് ഒരു ബാഗും തൂക്കി നിൽക്കുന്ന ബാലൻ്റെ ചിത്രം രാജ്യത്ത് ദിവസ വേതനത്തിനു പണിയെടുക്കുന്ന തൊഴിലാളികളുടെ നേർച്ചിത്രമാണെന്ന് സമൂഹമാധ്യമങ്ങൾ പറയുന്നു.

സമൂഹമാധ്യമങ്ങളിൽ വൈറലായ വാർത്ത ആർജെഡി നേതാവ് തേജസ്വി യാദവിൻ്റെ ശ്രദ്ധയിൽ പെട്ടു. ഉടൻ തന്നെ ബീഹാർ മന്ത്രി നിതീഷ് കുമാറിനെ ടാഗ് ചെയ്ത് അദ്ദേഹം ട്വിറ്ററിൽ ഇക്കാര്യം അറിയിച്ചു. പയ്യനും അവനെപ്പോലെ ദുരിതം അനുഭവിക്കുന്നവർക്കും ഭക്ഷണവും കിടക്കാൻ ഇടവും ഒരുക്കണമെന്ന് തേജസ്വി യാദവ് നിതീഷ് കുമാറിനോട് അഭ്യർത്ഥിച്ചു.


പ്രധാനമന്ത്രി ജനതാ കർഫ്യൂ പ്രഖ്യാപിച്ചതിനു പിന്നാലെ ഒട്ടേറെ തൊഴിലാളികളാണ് രാജ്യത്തിൻ്റെ പല ഭാഗങ്ങളിലായി എത്തി ഡൽഹിയിൽ കുടുങ്ങിയത്. ബസ് കാത്ത് സ്റ്റേഷനുകളിൽ നിൽക്കുന്നവരെ പൊലീസ് അടിച്ചോടിക്കുകയാണ്. പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചിരുന്നു.

Story Highlights: Boy Weeps At Deserted Delhi Bus Station Amid Lockdown

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബിഹാർ ബൂത്തിലേക്ക്
ബിഹാറിൽ വോട്ടെടുപ്പ് തുടങ്ങി
Top