ഐപിഎല്ലിനെപ്പറ്റി ഒന്നും പറയാറായിട്ടില്ല; വേണമെങ്കിൽ ഈഡൻ ഗാർഡൻസ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വിട്ടുനൽകും: സൗരവ് ഗാംഗുലി

ഐപിഎല്ലിനെപ്പറ്റി ഒന്നും പറയാറായിട്ടില്ലെന്ന് ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി. ഐപിഎൽ മാറ്റിവെക്കാൻ തീരുമാനിച്ച സമയത്ത് ഉണ്ടായിരുന്ന അവസ്ഥയിൽ നിന്ന് മാറ്റം ഉണ്ടായിട്ടില്ല. അതിനാൽ തന്നെ ഇക്കാര്യത്തിൽ ഒരു തീരുമാനം എടുക്കാൻ സമയമായിട്ടില്ലെന്നും ഗാംഗുലി പറഞ്ഞു. ഐപിഎലിൻ്റെ ഭാവിയെപ്പറ്റി ഫ്രാഞ്ചസി ഉടമകളുമായി ഇന്ന് നടക്കാനിരുന്ന യോഗം ബിസിസിഐ മാറ്റിവച്ചിരുന്നു. ഇതിനു ശേഷമായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.

“ഇപ്പോൾ എനിക്ക് ഒന്നും പറയാൻ കഴിയില്ല. ഐപിഎൽ മാറ്റിവച്ച ദിവസത്തെ അതേ സ്ഥലത്ത് തന്നെയാണ് നമ്മൾ ഇപ്പോൾ ഉള്ളത്. കഴിഞ്ഞ 10 ദിവസങ്ങൾ കൊണ്ട് ഒന്നും മാറിയിട്ടില്ല. കഴിഞ്ഞ 10 ദിവസമായി ഒന്നും മാറിയിട്ടില്ല. അതുകൊണ്ട് ആ ചോദ്യത്തിന് ഞാൻ ഉത്തരം പറയില്ല.”- ഗാംഗുലി പറഞ്ഞു.

ഓഗസ്റ്റ്-സെപ്തംബർ മാസങ്ങളിൽ ഐപിഎൽ മത്സരങ്ങൾ നടത്തുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഗാംഗുലി ഈ സാധ്യത തള്ളി. ഫ്യൂച്ചർ ടൂർ പ്രോഗ്രാമുകളൊക്കെ നേരത്തെ തീരുമാനിച്ചതു കൊണ്ട് അത് മാറ്റാൻ കഴിയില്ല. ലോകത്താകമാനം ക്രിക്കറ്റെന്നല്ല, ഒരു കായിക മത്സരവും നടക്കുന്നില്ലെന്നും ഗാംഗുലി പറഞ്ഞു.

ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ ആവശ്യപ്പെടുകയാണെങ്കിൽ ഈഡൻ ഗാർഡൻസ് സ്റ്റേഡിയം പ്രതിരോധ പ്രവർത്തനങ്ങൾക്കായി വിട്ടുനൽകാൻ തയ്യാറാണെന്നും ഗാംഗുലി അറിയിച്ചു. സ്റ്റേഡിയത്തിലെ ഇൻഡോർ സൗകര്യങ്ങൾ വിട്ടുകൊടുക്കാൻ ഒരുക്കമാണെന്നും ഗാംഗുലി പറഞ്ഞു.

Story Highlights: cant tell anything now about ipl sourav gangulyനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More