കടുത്ത പനിയും ചുമയും; കൊവിഡ് ബാധിച്ചെന്ന ഭീതിയിൽ ബാർബർ ഷോപ്പ് ഉടമ കഴുത്തറുത്ത് ആത്മഹത്യ ചെയ്തു

കൊവിഡ് ബാധിച്ചെന്ന ഭീതിയില്‍ ബാര്‍ബര്‍ ഷോപ്പ് ഉടമ ആത്മഹത്യ ചെയ്തു. കഴുത്തറുത്ത് ഉത്തർപ്രദേശിലെ ഹാപുര്‍ ജില്ലയിലെ പില്‍ഖുവ സ്വദേശി സുശീല്‍ കുമാര്‍(32) ആണ് കഴുത്തറുത്ത് ആത്മഹത്യ ചെയ്തത്.
ഞായറാഴ്ചയായിരുന്നു സംഭവം. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി സുശീല്‍കുമാറിന് പനിയും ചുമയും ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ഒരു സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ തേടുകയും ചെയ്തു. എന്നാൽ പനി കുറഞ്ഞില്ല. ഇതോടെ തനിക്ക് കൊറോണ വൈറസ് ബാധയാണെന്ന് സുശീല്‍കുമാര്‍ സ്വയം ഉറപ്പിക്കുകയായിരുന്നു. തുടർന്ന് ബാർബർ ഷോപ്പിലെ ഷേവിംഗ് ഉപകരണം ഉപയോഗിച്ച് കഴുത്തറക്കുകയായിരുന്നു.
സുശീൽ കുമാറിന്റെ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തു. താന്‍ കാരണം മക്കള്‍ക്ക് കൊറോണ വൈറസ് ബാധിക്കരുതെന്നും അതിനാലാണ് ജീവനൊടുക്കുന്നതെന്നും ഇയാള്‍ ആത്മഹത്യക്കുറിപ്പില്‍ എഴുതിയതായും പൊലീസ് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here