കൊവിഡ് 19: ടി-20 ലോകകപ്പ് സംശയത്തിൽ

കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ടി-20 ലോകകപ്പ് സംശയത്തിൽ. വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ടി-20 ലോകകപ്പിൻ്റെ ഭാവിയെപ്പറ്റി ചർച്ച ചെയ്യാൻ ഐസിസി ഈ മാസം 29ന് യോഗം ചേരും. വൈറസ് ബാധ നിയന്ത്രണ വിധേയമാക്കാൻ 6 മാസമെങ്കിലും വേണ്ടി വരുമെന്ന് ഓസ്ട്രേലിയൻ സർക്കാർ അറിയിച്ചതിനെ തുടർന്നാണ് ഐസിസി യോഗം ചേരാൻ തീരുമാനിച്ചത്. വരുന്ന ഒക്ടോബറിലാണ് ലോകകപ്പ് നടക്കേണ്ടിയിരുന്നത്.
അതേ സമയം, വൈറസ് ബാധ പടരുന്ന പശ്ചാത്തലത്തിൽ യുഎഇയിലെ ഐസിസിയുടെ ഓഫീസ് അടച്ചു. ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
ലോക വ്യാപകമായി ഫുട്ബോൾ ലീഗുകളും ഒളിമ്പിക്സുമടക്കമുള്ള കായിക ഇവൻ്റുകൾ മാറ്റിവച്ചിരുന്നു. കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഐപിഎലിൻ്റെ ഭാവിയും ചോദ്യ ചിഹ്നമാണ്.
കൊവിഡ് 19 മൂലം ലോകത്താകെ മരിച്ചവരുടെ എണ്ണം 16,514 ആയി. രോഗം ബാധിച്ചവരുടെ എണ്ണം മൂന്ന് ലക്ഷത്തി എഴുപത്തെട്ടായിരത്തി എണ്ണൂറ്റി നാല്പത്തൊമ്പതാണ്. ഒരു ലക്ഷത്തി രണ്ടായിരത്തി അറുപത്തൊന്‍പത് പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.
കൊവിഡ് 19 ബാധിച്ച് ഇന്നലെ 601 പേര്‍ കൂടി മരിച്ചതോടെ ഇറ്റലിയില്‍ മരണസംഖ്യ 6077 ആയി. സ്പെയിനിലേത് 2,311 ആയി ഉയര്‍ന്നു. ചൈനയില്‍ രോഗം നിയന്ത്രണവിധേയമാണ്. 3,277 ആണ് ഇവിടുത്തെ മരണസംഖ്യ. ഇറാനില്‍ 1,812 ഉം അമേരിക്കയില്‍ 553 ഉം ഫ്രാന്‍സില്‍ 860 ഉം പേര്‍ കൊവിഡ് 19 മൂലം മരിച്ചു. ബ്രിട്ടനില്‍ 335 ഉം നെതര്‍ലന്റ്സില്‍ 213 ഉം ജര്‍മനിയില്‍ 123 ഉം ആയി മരണസംഖ്യ ഉയര്‍ന്നു. ദക്ഷിണ കൊറിയയില്‍ 111 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. ബെല്‍ജിയത്തിലും മരണസംഖ്യ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. 88 പേരാണ് ഇതുവരെ ഇവിടെ മരിച്ചത്.
Story Highlights: covid 19 t 20 world cup in doubt
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here