Advertisement

കൊവിഡ് 19 നെ നേരിടാന്‍ ഇന്ത്യ മികച്ച ശേഷിയുള്ള രാജ്യം : ലോകാരോഗ്യ സംഘടന

March 24, 2020
Google News 2 minutes Read

കൊവിഡ് 19 വൈറസ് ബാധയെ നേരിടാന്‍ ഇന്ത്യക്ക് മികച്ച ശേഷിയുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മൈക്കല്‍ ജെ റയാന്‍. ഇന്ത്യക്ക് പകര്‍ച്ചവ്യാധികളെ നേരിട്ടുള്ള അനുഭവ സമ്പത്ത്  കൊവിഡ് 19 നെ നേരിടുന്നതില്‍ മുതല്‍ കൂട്ടാവുമെന്ന് അദ്ദേഹം പറഞ്ഞു.

‘ഇന്ത്യ ജനസംഖ്യ കൂടിയ രാജ്യമാണ്. കൊറോണ വൈറസിന്റെ ഭാവി തീരുമാനിക്കുന്നത് തീര്‍ച്ചയായും ഇന്ത്യ പോലുള്ള ജനസാന്ദ്രതയുള്ള രാജ്യങ്ങളില്‍ സംഭവിക്കുന്നതിന് അനുസൃതമായിരിക്കും. ഇന്ത്യയില്‍ പരിശോധന ലാബുകളുടെ എണ്ണം അടിയന്തരമായി വര്‍ധിപ്പിക്കണം. വസൂരി, പോളിയോ എന്നീ പകര്‍ച്ചവ്യാധികളെ ഉന്മൂലനം ചെയ്ത ഇന്ത്യക്ക് ഇക്കാര്യത്തില്‍ മികച്ച ശേഷിയുണ്ട് ‘ ജെ റയാന്‍ പറഞ്ഞു. കൊറോണക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യ കാര്യക്ഷമമായ നടപടികള്‍ തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എളുപ്പമുള്ള ഉത്തരങ്ങളൊന്നുമില്ല. ഇന്ത്യയെപ്പോലുള്ള രാജ്യങ്ങള്‍ കൊവിഡ് 19 നെ പ്രതിരോധിക്കുന്നതില്‍ ലോകത്തിന് വഴി കാണിക്കേണ്ടത് വളരെ പ്രധാനമാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Story Highlights- India’s best capability to fight covid 19, World Health Organization, coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here