കൊവിഡ് 19 പ്രതിരോധത്തിനായുള്ള അവശ്യ മരുന്നുകളുടെ ഉത്പാദനം കെഎസ്ഡിപി വര്‍ധിപ്പിക്കുന്നു

കൊവിഡ് 19 പ്രതിരോധത്തിനായി അവശ്യ മരുന്നുകളുടെ ഉത്പാദനം വര്‍ധിപ്പിക്കാന്‍ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യുട്ടിക്കല്‍സ് ലിമിറ്റഡ് (കെഎസ്ഡിപി) തയാറെടുക്കുന്നു. കൊവിഡ് 19 രോഗികള്‍ക്ക് നല്‍കുന്ന എട്ടിനം മരുന്നുകളുടെ ഉത്പാദനമാണ് വര്‍ധിപ്പിക്കുന്നത്. ഇതിനായി കൂടുതല്‍ പേരെ ജോലിക്ക് നിയോഗിക്കും. അസംസ്‌കൃത വസ്തുക്കളുടെ അഭാവം ഉണ്ടെങ്കിലും അടിയന്തര സാഹചര്യം കണക്കിലെടുത്ത്, അതു പരിഹരിക്കാന്‍ നടപടി സ്വീകരിച്ചു വരികയാണ്.
പാരസെറ്റമോള്‍, അസിത്രോമൈസിന്‍, സിട്രിസിന്‍, ക്ലോര്‍ഫെനിര്‍മൈന്‍ എന്നീ ടാബ്ലറ്റുകളും രണ്ടു തരം അമോക്സിലിന്‍, ക്ലോക്സാസിലിന്‍ എന്നീ ക്യാപ്സൂളുകളുമാണ് കൊവിഡ് 19 രോഗികള്‍ക്ക് ആവശ്യം. നിലവില്‍, കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ (കെഎംഎസ്‌സിഎല്‍) 2020-21 കാലയളവിലേക്ക് 14.53 കോടി പാരസെറ്റമോളാണ് കെഎസ് ഡിപിയോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, കൊവിഡ് 19 ന്റെ സാഹചര്യത്തില്‍ കൂടുതല്‍ ആവശ്യമാണ്. ദിവസം 50 ലക്ഷമാണ് നിലവിലെ ഉത്പാദന ശേഷി.
സിട്രിസിന്‍ ഗുളിക 4.74 കോടിയാണ് കെഎംഎസ്‌സിഎല്ലിന് വേണ്ടത്. അഞ്ചു കോടി വരെ ഉത്പാദിപ്പിക്കാന്‍ സാധിക്കും. 6.16 കോടി അമോക്സിലിന്‍ ഗുളികയ്ക്കാണ് ഓര്‍ഡര്‍ ഉള്ളത്. ഒന്‍പത് കോടി ഉത്പാദിപ്പിക്കാനാകും. ദിവസം 13 ലക്ഷമാണ് ഉത്പാദനശേഷി.
Story Highlights: coronavirus, Covid 19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here