Advertisement

മഹാരാഷ്ട്രയിൽ കൊറോണ ബാധിതരുടെ എണ്ണം നൂറ് കടന്നു

March 24, 2020
1 minute Read

മഹാരാഷ്ട്രയിൽ കൊറോണ വൈറസ് ബാധിതരുടെ നൂറ് കടന്നു. പുനെ മൂന്ന് പേർക്കും സത്താറയിൽ ഒരാൾക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 101 ആയി.

അതേസമയം, രാജ്യത്ത് കൊവിഡ് 19 ബാധിതരുടെ എണ്ണം 499 ആയി. കൊവിഡിനെ പ്രതിരോധിക്കാൻ 25 സംസ്ഥാനങ്ങളും ഏഴ് കേന്ദ്രഭരണ പ്രദേശങ്ങളും അടച്ചിട്ടു. ഇന്നലെ മാത്രം നൂറിനടുത്ത് കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ അനുസരിച്ച് രാജ്യത്ത് 34 പേർ രോഗ മുക്തരായി. 101 കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗ ബാധിതരുള്ളത്.
കേരളം, തെലങ്കാന,കർണാടക, ഉത്തർപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലാണ് കൊവിഡ് കൂടുതൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കർണാടകയിൽ ഐസൊലേഷനിലുള്ള 31 രോഗികളുടെ നിലയിൽ ആശങ്കപ്പെടാനില്ലെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

Read Also : സംസ്ഥാനത്ത് 147 കൊറോണ കെയര്‍ സെന്ററുകള്‍ ആരംഭിച്ചു

രോഗികളുടെ എണ്ണം അനുദിനം വർധിക്കുമ്പോൾ, മൂന്നാം ഘട്ടമായ സമൂഹ വ്യാപനത്തിലേക്ക് കൊവിഡ് 19 കടക്കുന്നതായി ആശങ്കയുണ്ട്. മഹാരാഷട്ര, രാജസ്ഥാൻ, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാണ് സമൂഹ വ്യാപനത്തിന്റെ ആശങ്ക. ഇന്നലെ അർധരാത്രി മുതൽ ആഭ്യന്തര വിമാന സർവീസ് നിർത്തിവയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. കാർഗോ വിമാന സർവീസുകൾക്ക് നിയന്ത്രണം ബാധകമല്ല.

Story Highlights- coronavirus,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top