Advertisement

കാസർഗോട്ടെ രണ്ട് കൊവിഡ് ബാധിതരുടെ പാസ്‌പോർട്ട് കണ്ടുകെട്ടാൻ നിർദേശം

March 24, 2020
1 minute Read

നിയന്ത്രണങ്ങൾ ലംഘിച്ച കാസർഗോട്ടെ രണ്ട് കൊവിഡ് ബാധിതർക്കെതിരെ കടുത്ത നടപടിയെടുക്കാൻ നിർദേശം. ഇവരുടെ പാസ്‌പോർട്ട് കണ്ടുകെട്ടാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. രോഗം മറച്ചുവെച്ച് പൊതു ഇടങ്ങളിൽ പെരുമാറിയ 2 പ്രവാസികൾക്കെതിരെയാണ് നടപടി. ഭാവിയിൽ വിദേശത്തേക്ക് പോകുന്നതടക്കം തടയാനും നിർദേശമുണ്ട്.

കാസർഗോഡാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 11 മണിയോടുകൂടി അടഞ്ഞുകിടന്ന കടകൾ തുറന്നതോടെ പൊതുജനങ്ങൾ ലോക്ക് ഡൗൺ കണക്കിലെടുക്കാതെ റോഡിലിറങ്ങി. ഇത് നിയന്ത്രിക്കാൻ പൊലീസ് ശ്രമിക്കുന്നുണ്ട്.

സംസ്ഥാനം സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്നലെ വയനാട്ടിലും മലപ്പുറത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇതിന് ഒരു ദിവസം മുമ്പ് കോഴിക്കോടും കാസർഗോഡും നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇന്ന് പുലർച്ചെയാണ് എറണാകുളം ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുന്നത്. വളരെ അടിയന്തിര സാഹചര്യങ്ങളിൽ ഒഴികെ ഒരു വ്യക്തി പോലും വീട്ടിൽ നിന്ന് പുറത്തിറങ്ങരുതെന്ന് എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസ് അറിയിച്ചു. ഇതിന് പിന്നാലെ പത്തനംതിട്ടയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു.

Story Highlights- coronavirus,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top