കാസര്‍ഗോഡ് ജില്ലയില്‍ ഭക്ഷ്യ ക്ഷാമുണ്ടാകില്ല : കളക്ടര്‍

കാസര്‍ഗോട് ജില്ലയില്‍ ഭക്ഷ്യ ക്ഷാമുണ്ടാകില്ലെന്നും ഭക്ഷ്യ ധാന്യങ്ങളുമായി അതിര്‍ത്തി കടന്നുവരുന്ന വാഹനങ്ങള്‍ക്ക് നിയന്ത്രണമില്ലെന്നും കളക്ടര്‍ ഡോ. ഡി സജിത് ബാബു അറിയിച്ചു. കയറ്റിറക്ക് തൊഴിലാളികളുടെ ക്ഷാമം നേരിട്ട സാഹചര്യമുണ്ടായിരുന്നെങ്കിലും അത് പരിഹിച്ചു. ഓരോ യൂണിറ്റിലും പകുതി തൊഴിലാളികള്‍ വീതം ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജോലി ചെയ്യാന്‍ ആവശ്യമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കയറ്റിറക്ക് തൊഴിലാളികളുടെ അഭാവമുള്ള സ്ഥലങ്ങളില്‍ പൊലീസ് സേവനം ഉപയോഗപ്പെടുത്തും.
അവശ്യ സാധനങ്ങള്‍ ലഭ്യമാക്കാന്‍ രാവിലെ 11 മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് ജില്ലയില്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കണം. ബേക്കറികളും തുറക്കേണ്ടതാണ്. എന്നാല്‍ ബേക്കറി കടകളില്‍ ചായ, കോഫി, ഉള്‍പ്പടെ പാനീയങ്ങള്‍ വിതരണം ചെയ്യാന്‍ പാടില്ലെന്നും കളക്ടര്‍ അറിയിച്ചു. മത്സ്യം,ചിക്കന്‍, മട്ടന്‍, ബീഫ് സ്റ്റാളുകള്‍ തുറക്കണം. അവിടെ ആളുകള്‍ കൂട്ടം കൂടിയാല്‍ കട അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കുമെന്നും കളക്ടര്‍ മുന്നറിയിപ്പ് നല്‍കി.
Story Highlights- No food shortage, Kasargod, Collector, coronavirus, lock down
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here