Advertisement

രാജ്യത്ത് കൊവിഡ് 19 ബാധിതരുടെ എണ്ണം 499 ആയി

March 24, 2020
Google News 1 minute Read

രാജ്യത്ത് കൊവിഡ് 19 ബാധിതരുടെ എണ്ണം 499 ആയി. മഹാരാഷ്ട്രയില്‍ മാത്രം 97 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കൊവിഡിനെ പ്രതിരോധിക്കാന്‍ കൂടുതല്‍ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും പൂര്‍ണമായും അടച്ചു. ഇന്നലെ മാത്രം നൂറിനടുത്ത് കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ അനുസരിച്ച് രാജ്യത്ത് 34 പേര്‍ രോഗ മുക്തരായി. 97 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗ ബാധിതരുള്ളത്. കേരളം, തെലങ്കാന,കര്‍ണാടക, ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലാണ് കൊവിഡ് കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കര്‍ണാടകയില്‍ ഐസൊലേഷനിലുള്ള 31 രോഗികളുടെ നിലയില്‍ ആശങ്കപ്പെടാനില്ലെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

രോഗികളുടെ എണ്ണം അനുദിനം വര്‍ധിക്കുമ്പോള്‍, മൂന്നാം ഘട്ടമായ സമൂഹ വ്യാപനത്തിലേക്ക് കൊവിഡ് 19 കടക്കുന്നതായി ആശങ്കയുണ്ട്. മഹാരാഷട്ര, രാജസ്ഥാന്‍, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാണ് സമൂഹ വ്യാപനത്തിന്റെ ആശങ്ക. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും അടക്കം 30 ഇടങ്ങളിലാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ അര്‍ധരാത്രി മുതല്‍ ആഭ്യന്തര വിമാന സര്‍വീസ് നിര്‍ത്തിവയ്ക്കാനും തീരുമാനിച്ചു. കാര്‍ഗോ വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണം ബാധകമല്ല.

Story Highlights: coronavirus, Covid 19,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here