മെയ് വരെയുള്ള ശമ്പളം മുൻകൂറായി നൽകി; സഹപ്രവർത്തകർക്ക് കൈത്താങ്ങായി പ്രകാശ് രാജ്

കൊവിഡ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ പ്രതിസന്ധിയിലായ സഹപ്രവർത്തകർക്ക് കൈത്താങ്ങായി നടൻ പ്രകാശ് രാജ്. പ്രൊഡക്ഷൻ ഹൗസിലെ സഹപ്രവർത്തകർക്കും മറ്റ് ജോലിക്കാർക്കും തന്റെ സമ്പാദ്യത്തിലെ ഒരു വിഹിതം കൊണ്ട് മെയ് വരെയുള്ള ശമ്പളം നൽകിയിരിക്കുകയാണ് പ്രകാശ് രാജ്. ദിവസക്കൂലിയിൽ ആശ്രയിച്ച് ജീവിക്കുന്ന മറ്റ് ജീവനക്കാർക്കും അദ്ദേഹം ശമ്പളം നൽകി.

സമൂഹ വ്യാപനം തടയുന്നതിന്റെ ഭാഗമായി ചിത്രീകരണം നിർത്തിവച്ചിരിക്കുന്ന സിനിമകളുടെ ദിവസവേതന തൊഴിലാളികൾക്കും പകുതി ശമ്പളം നൽകാനാണ് തീരുമാനമെന്ന് പ്രകാശ് രാജ് ട്വീറ്റ് ചെയ്തു. തന്റെ ജോലി അവസാനിച്ചിട്ടില്ല. തന്നെക്കൊണ്ട് സാധ്യമാകുന്നതെല്ലാം ചെയ്യുമെന്നും പ്രകാശ് രാജ് ട്വിറ്ററിൽ കുറിച്ചു.


അതേസമയം, രാജ്യത്ത് കൊവിഡ് 19 ബാധിതരുടെ എണ്ണം 499 ആയി. മഹാരാഷ്ട്രയില്‍ മാത്രം 97 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കൊവിഡിനെ പ്രതിരോധിക്കാന്‍ കൂടുതല്‍ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും പൂര്‍ണമായും അടച്ചു. ഇന്നലെ മാത്രം നൂറിനടുത്ത് കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top