നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടും മലപ്പുറത്ത് നിരത്തുകളില്‍ വാഹനവുമായി പൊതുജനം

ലോക്ക് ഡൗണിന് പിന്നാലെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടും മലപ്പുറത്ത് നിരത്തുകളില്‍ വാഹനവുമായി പൊതുജനം. പൊലീസ് നല്‍കിയ നിര്‍ദേശങ്ങള്‍ മറികടന്നാണ് പലരും സ്വകാര്യ വാഹനവുമായി എത്തിയത്. സ്വകാര്യ വാഹനങ്ങള്‍ നിയന്ത്രിച്ചും താക്കീത് നല്‍കിയും പൊലീസ് വലഞ്ഞു. ഇതോടെ നിയന്ത്രണം ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി യുഎ അബ്ദുല്‍ കരീം വ്യക്തമാക്കി. തക്കതായ കാരണമില്ലാതെ വാഹനവുമായി നിരത്തില്‍ ഇറങ്ങുന്നവര്‍ക്കെതിരെ പെറ്റി കേസ് എടുക്കാനും ആവശ്യമെങ്കില്‍ വാഹനം പിടിച്ചെടുക്കാനും നിര്‍ദേശം നല്‍കിയതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
ഓട്ടോറിക്ഷ സര്‍വീസ് നടത്തുന്നതും പൊലീസ് വിലക്കിയിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അടിയന്തരമായ സ്വകാര്യ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമേ ഓട്ടോറിക്ഷ അനുവദിക്കൂ. തട്ടുകടകളും ചായക്കടകളും തുറന്ന് പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍ പെട്ടതായും അത് പാഴ്സല്‍ സംവിധാനം മാത്രമായി നിയന്ത്രിക്കുന്ന കാര്യം പൊലീസ് ഉറപ്പ് വരുത്തുമെന്നും എസ്പി പറഞ്ഞു. മലപ്പുറത്ത് ഇതുവരെ നാല് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയില്‍ 9294 പേര്‍ നിരീക്ഷണത്തിലാണ്.
Story Highlights- Prohibition, Public, Malappuram, lock down, coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here