ആശുപത്രികള്‍ വിട്ടു നല്‍കാന്‍ തയാറാണെന്ന് കത്തോലിക്കാ സഭ അറിയിച്ചതായി മുഖ്യമന്ത്രി

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ആശുപത്രികള്‍ വിട്ടു തരാന്‍ തയാറാണെന്ന് കത്തോലിക്കാ സഭ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഫോണില്‍ വിളിച്ചാണ് സന്നദ്ധത അറിയിച്ചത്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സഭയുടെ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ആവശ്യം വന്നാല്‍ ആശുപത്രികളിലെ ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരുടെ സേവനം വിട്ടുനല്‍കാമെന്നും അദ്ദേഹം ഉറപ്പ് തന്നിട്ടുണ്ട്. അടിയന്തരഘട്ടത്തില്‍ സര്‍ക്കാരിനാവശ്യമായ പിന്തുണയുമായി മുന്നോട്ടു വന്ന സഭയോട് നന്ദി പറയുന്നതായും മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം, കൊവിഡ് 19 പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ കണക്കിലെടുക്കാതെ പൊതുജനം പുറത്തിറങ്ങി. സാധാരണ ദിവസങ്ങളിലേതുപോലെ ആളുകള്‍ നഗരങ്ങളിലേക്ക് എത്തുന്നുണ്ട്. ഇവരെ നിയന്ത്രിക്കാന്‍ പൊലീസ് രംഗത്ത് എത്തിയിട്ടുണ്ട്. നിയന്ത്രണങ്ങള്‍ കണക്കിലെടുക്കാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനം.

Story Highlights: coronavirus, Covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top