നിരീക്ഷണത്തിലുള്ളവരുടെ ലിസ്റ്റ് അയല്‍ക്കാര്‍ക്ക് നല്‍കി നിരീക്ഷണം ശക്തമാക്കും: മുഖ്യമന്ത്രി

കൊവിഡ് 19 പശ്ചാത്തലത്തില്‍ നിരീക്ഷണത്തിലുള്ളവരുടെ ഫോണ്‍ വിശദാംശങ്ങള്‍ ശേഖരിച്ചും നിരീക്ഷണത്തിലുള്ളവരുടെ ലിസ്റ്റ് അയല്‍ക്കാര്‍ക്ക് നല്‍കിയും നിരീക്ഷണം ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് 19 വ്യാപനം പ്രതിരോധിക്കാന്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കും. കൊവിഡ് രോഗികളെ ചികിത്സിക്കാന്‍ ജില്ലകളില്‍ കൊവിഡ് ആശുപത്രികള്‍ തയാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്കും 14 ദിവസം ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി. നിരീക്ഷണത്തിലുള്ള വ്യക്തികള്‍ നിയന്ത്രണം ലംഘിച്ച് യാത്ര ചെയ്താല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാകും. നിരീക്ഷണത്തിലുള്ളവരുടെ ഫോണ്‍ വിശദാംശങ്ങള്‍ ശേഖരിച്ചും നിരീക്ഷണത്തിലുള്ളവരുടെ ലിസ്റ്റ് അയല്‍ക്കാര്‍ക്ക് നല്‍കിയും നിരീക്ഷണം ശക്തമാക്കും.
നിരീക്ഷണത്തില്‍ കഴിയുന്ന വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും ആവശ്യത്തിന് വീടുകളില്‍ ഭക്ഷണസാധനങ്ങള്‍ എത്തിക്കും. ഉംറ കഴിഞ്ഞ് വന്നവര്‍, വിദേശ രാജ്യങ്ങളില്‍ നിന്ന് നേരത്തേ വന്നവര്‍ എന്നിവര്‍ ജില്ലാ ഭരണസംവിധാനത്തെ അറിയിക്കണം. ഒരു കാരണവശാലും ആള്‍ക്കൂട്ടം അനുവദിക്കില്ല. അനിയന്ത്രിതമായ ആള്‍ക്കൂട്ടം ഉണ്ടായാല്‍ 144 പ്രഖ്യാപിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാകും.
അവശ്യ സാധനങ്ങള്‍ ലഭ്യമാക്കുന്നത് ഉറപ്പാക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് ചുമതല നല്‍കി. അതിഥി തൊഴിലാളികള്‍ക്ക് പ്രത്യേക ക്യാമ്പ് ഒരുക്കും. മൈക്രോ ഫിനാന്‍സ്, പ്രൈവറ്റ് കമ്പനികള്‍ പൊതുജനങ്ങളിള്‍ നിന്നും ഫണ്ട് കളക്ട് ചെയ്യുന്നത് രണ്ടു മാസത്തേക്ക് നിര്‍ത്തിവയ്ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights: coronavirus, Covid 19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here