ലോക് ഡൗണ്‍; സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ സത്യവാങ്മൂലം നല്‍കണം: ഡിജിപി

സംസ്ഥാനത്ത് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ അവശ്യസേവനങ്ങള്‍ക്കായി പുറത്തിറങ്ങുന്നവര്‍ക്ക് പാസ് നല്‍കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. മാധ്യമങ്ങള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും അവരുടെ ഐഡന്റിറ്റി കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാം.
സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ സത്യവാങ്മൂലം നല്‍കണമെന്നും ഡിജിപി പറഞ്ഞു. തെറ്റായ വിവരങ്ങളാണ് സത്യവാങ്മൂലത്തില്‍ നല്‍കുന്നതെങ്കില്‍ അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. പാസുകള്‍ ജില്ലാ പൊലീസ് മേധാവികളാണ് നല്‍കുക. കൂടുതല്‍ ആളുകള്‍ പുറത്തിറങ്ങാതിരിക്കാനാണ് നിയന്ത്രണം. മരുന്നുകള്‍ കൊണ്ടുവരുന്നതിനോ സാധനങ്ങള്‍ കൊണ്ടുവരുന്നതിനോ പോകുന്ന വാഹനങ്ങളെ ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കൊവിഡ് 19 പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ കണക്കിലെടുക്കാതെ പൊതുജനം നിരത്തിലിറങ്ങുന്ന കാഴ്ചയാണ് കാണുന്നത്. സാധാരണ ദിവസങ്ങളിലേതുപോലെ ആളുകള്‍ നഗരങ്ങളിലേക്ക് എത്തുന്നുണ്ട്. തിരുവനന്തപുരത്തും തൃശൂരും ലോക്ക് ഡൗണ്‍ കണക്കിലെടുക്കാതെ പൊതുജനം നഗരത്തിലെത്തി.
ഇവരെ നിയന്ത്രിക്കാന്‍ പൊലീസ് രംഗത്ത് എത്തിയിട്ടുണ്ട്. നിയന്ത്രണങ്ങള്‍ കണക്കിലെടുക്കാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനം. ജനങ്ങള്‍ കാര്യങ്ങളുടെ ഗൗരം മനസിലാക്കുന്നില്ല. കവലകളില്‍ ആളുകളുടെ കൂട്ടം കാണുന്നു. ഇത് അംഗീകരിക്കാനാവില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
ആളുകള്‍ വീടിനുള്ളില്‍ കഴിയണം. നാടിന്റെ രക്ഷയ്ക്ക് വേണ്ടിയാണ് ഇത് പറയുന്നത്. നിലവിലുള്ള നിയമം കര്‍ശനമായി നടപ്പിലാക്കേണ്ട ഘട്ടത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കാതെ അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രം ആളുകള്‍ പുറത്തിറങ്ങാവൂ. തിരുവനന്തപുരത്ത് സാധാരണ ദിവസത്തേതു പോലെ തന്നെയാണ് കാര്യങ്ങ ള്‍ മുന്നോട്ട് പോകുന്നത്. അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാനാണ് സര്‍ക്കാര്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ മുറുക്കാന്‍ കടകള്‍ പോലും തുറന്നിരിക്കുന്ന അവസ്ഥയാണെന്നും മന്ത്രി പറഞ്ഞു.
തൃശൂര്‍ ജില്ലയിലും സമാനമായ അവസ്ഥയാണ്. ധാരാളം ആളുകള്‍ നഗരത്തിലേക്ക് എത്തിയിട്ടുണ്ട്. എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം നഗരത്തില്‍ കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ എത്തിയിട്ടുണ്ട്. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കുനേരെ നിലവില്‍ കേസ് എടുക്കുന്നുണ്ട്.
Story Highlights: coronavirus, Covid 19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here