കൊവിഡ് 19: സുപ്രിംകോടതി അടച്ചു

കൊവിഡ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ സുപ്രിംകോടതി പൂർണമായും അടച്ചു. ഇന്ന് നടത്താനിരുന്ന സിറ്റിംഗ് മാറ്റി. കൊവിഡിന്റെ വ്യാപനം തടയുന്നതിന് കൂടിയാണ് നടപടി.
കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ സുപ്രിംകോടതി നടപടികൾ ഇന്നലെ വീഡിയോ കോൺഫറൻസിംഗ് മുഖേനയാക്കിയിരുന്നു. ഇന്നലെയും ഇന്നുമായി ഒരോ ബെഞ്ചുകൾ സിറ്റിംഗ് നടത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ രാജ്യം സമ്പൂർണ ലോക്ക് ഡൗണിലേക്ക് കടന്ന സാഹചര്യത്തിലാണ് സുപ്രിംകോടതിയും പൂർണമായും അടച്ചിടാൻ തീരുമാനിച്ചത്.
കൊവിഡിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏപ്രിൽ എട്ട് വരെ ഹൈക്കോടതി അടക്കാൻ തീരുമാനിച്ചിരുന്നു. അടിയന്തര പ്രാധാന്യമുള്ള കേസുകൾ പരിഗണിക്കുന്നതിന് വരും ആഴ്ചകളിൽ ചൊവ്വ, വെള്ളി ദിവസങ്ങളിൽ മാത്രമേ സിറ്റിംഗ് ഉണ്ടാകു. ജഡ്ജിമാരുടെ ഫുൾകോർട്ട് യോഗത്തിന്റെ അടിസ്ഥാനത്തിനത്തിലായിരുന്നു നിർണായക തീരുമാനമെടുത്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here