എല്ലാവർക്കും സൗജന്യ റേഷൻ പ്രഖ്യാപിച്ച് കേരള സർക്കാർ

എല്ലാവർക്കും സൗജന്യ റേഷൻ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ബിപിഎൽ വിഭാഗത്തിന് 35 കിലോ സൗജന്യ അരിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നീല, വെള്ള കാർഡുകൾക്ക് 15 കിലോ സൗജന്യ അരിയും ലഭ്യമാക്കും. മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്.

പലവ്യഞ്ജന സാധനങ്ങൾ നൽകുന്നതും പരിഗണനയിലുണ്ട്. അതേസമയം, നിരീക്ഷണത്തിലുള്ളവർക്ക് കിറ്റ് വീട്ടിൽ എത്തിക്കാനും ധാരണയായിട്ടുണ്ട്.

സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയാണെങ്കിൽ ദിവസ വേതനക്കാർ ബുദ്ധിമുട്ടും എന്നും അവരെ പ്രത്യേകം പരിഗണിക്കണമെന്നും നേരത്തെ ചർച്ചകൾ നടന്നിരുന്നു. ഇതിന് പ്രതിവിധിയായാണ് സംസ്ഥാന സർക്കാരിന്റെ പുതിയ തീരുമാനം. ലോക്ക് ഡൗൺ കഴിയുന്നതുവരെ ഇനി സംസ്ഥാനത്തെ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും സൗജന്യ അരി ലഭിക്കും.

അതേസമയം, സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 105 ആയിട്ടുണ്ട്.

Story Highlights- coronavirus, ration cardനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More