Advertisement

കോഴിക്കോട് മെഡിക്കൽ കോളജിലെ എംസിഎച്ച് ബ്ലോക്ക് കൊവിഡ്-19 ആശുപത്രിയാക്കി

March 25, 2020
2 minutes Read

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ എംസിഎച്ച് ബ്ലോക്ക് ഇന്ന് മുതൽ അടുത്ത അറിയിപ്പ് വരെ കൊവിഡ്-19 ചികിത്സയ്ക്ക് മാത്രമുള്ള ആശുപത്രിയായി മാറ്റി. ഇക്കാര്യം അറിയിച്ചത് ജില്ലാ മെഡിക്കൽ ഓഫീസറായ ഡോ. ജയശ്രീ വി ആണ്. നിലവിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ലഭിക്കുന്ന ഒ പി സൗകര്യങ്ങൾക്ക് വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ അറിയിച്ചിട്ടുണ്ട്. കോഴിക്കോട് സർക്കാർ ജനറൽ ആശുപത്രിയിൽ (ബീച്ച് ആശുപത്രി) ശിശുരോഗ വിഭാഗവും ഗൈനക്കോളജി വിഭാഗവും ഒഴിച്ച് നിലവിൽ ലഭിക്കുന്ന എല്ലാ സേവനങ്ങളും തുടർന്നും ലഭിക്കും. കോഴിക്കോട് സ്ത്രീകളുടേയും കുട്ടികളുടേയും സർക്കാർ ആശുപത്രിയിൽ ഗൈനക്കോളജി ശിശുരോഗ ചികിത്സകൾ ലഭിക്കും.

Read Also: ജനകീയ കർഫ്യൂ; തലേ ദിവസം വിറ്റത് 76.6 കോടിയുടെ മദ്യം

കൊറോണ ലക്ഷണങ്ങൾ അല്ലാത്ത എല്ലാ രോഗങ്ങൾക്കും സമീപത്തുള്ള താലൂക്ക് ആശുപത്രിയിലോ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലോ ചികിത്സ തേടേണ്ടതാണ്. ഇതിനായി എല്ലാ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും വൈകുന്നേരം ആറ് മണി വരെ ഒ പി സൗകര്യം ഉണ്ടായിരിക്കും. ജനറൽ ആശുപത്രി, ജില്ലാ ആശുപത്രി എന്നിവിടങ്ങളിലും എല്ലാ താലൂക്ക് ആശുപത്രികളിലും 24 മണിക്കൂർ ചികിത്സാ സൗകര്യം ലഭ്യമാണ്. സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ കൂടി കിടത്തിചികിത്സയ്ക്കുള്ള നടപടികൾ കൈക്കൊണ്ടതായും ഡിഎംഒ അറിയിച്ചു.

 

coronavirus, kozhikode medical college, mch block turned to covid 19 hospital

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top