Advertisement

കൊവിഡ് 19 : രാജ്യവ്യാപക ലോക് ഡൗൺ ആദ്യ മണിക്കൂറുകളിൽ പൂർണ്ണം

March 25, 2020
Google News 1 minute Read

കൊവിഡ് 19 ബാധ നിയന്ത്രിക്കാൻ ആഹ്വാനം ചെയ്ത 21 ദിവസത്തെ രാജ്യവ്യാപക ലോക് ഡൗൺ ആദ്യമണിക്കൂറുകളിൽ പൂർണ്ണം. ഒറ്റപ്പെട്ട സംഭവങ്ങൾ ഒഴിച്ചാൽ രാജ്യം സമ്പൂർണ്ണമായി ലോക് ഡൗണിലേക്ക് പ്രവേശിച്ചു. 21 ദിവസത്തെ ലോക് ഡൗൺ മുൻനിർത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങളും കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രസിദ്ധീകരിച്ചു. ഇതനുസരിച്ച് തെറ്റായ വാദം ഉന്നയിച്ച് വിലക്കിൽ നിന്ന് ഇളവ് നേടാൻ ശ്രമിച്ചാൽ രണ്ടു വർഷം വരെ വ്യക്തികൾക്ക് തടവ് ശിക്ഷ ലഭിക്കും. ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾക്കാണ് 15000 കോടി രൂപ കേന്ദ്രം നീക്കിവയ്ക്കാനും കേന്ദ്ര സർക്കാർ തീരുമാനിച്ചു.

രാജ്യവ്യാപക ലോക്ഡൗൺ ആരംഭിച്ച് മണിക്കൂറുകൾ കഴിഞ്ഞപ്പോൾ കൊവിഡ് ബാധയ്ക്ക് എതിരായ പോരാട്ടം ശക്തമാകുന്ന കാഴ്ചയാണ് രാജ്യത്ത് കാണുന്നത്. അധികാരികളുടെ നിർദേശങ്ങൾ ലംഘിക്കാനുള്ള ശ്രമം രാജ്യ വ്യാപകമായി തന്നെ ഉണ്ടായില്ല എന്ന് ആദ്യമണിക്കൂറുകളിലെ സ്ഥിതിവിവരം വ്യക്തമാക്കുന്നു. ദേശിയ പാതകൾ പൂർണ്ണമായി അടഞ്ഞ് കിടക്കുകയാണ്. അവശ്യ സേവനങ്ങളുടെത് ഒഴിച്ച് മറ്റൊരു മേഖലയും പ്രപർത്തിക്കുന്നില്ല. സമ്പൂർണ്ണ ലോക് ഡൗണുമായി ബന്ധപ്പെട്ട മാർഗ നിർദേശങ്ങളും ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രസിദ്ധീകരിച്ചു. ഇതനുസരിച്ച് യാത്രവിലക്കിൽ തെറ്റായ വാദം ഉന്നയിച്ച് ഇളവ് നേടാൻ ശ്രമിച്ചാൽ രണ്ടു വർഷം വരെ തടവ് ശിക്ഷലഭിക്കും. മാത്രമല്ല തെറ്റായ മുന്നറിയിപ്പുകൾക്ക് ആരെങ്കിലും കാരണമായാൽ അവർക്ക് ഒരു വർഷം ജയിൽ ശിക്ഷയും അനുഭവിക്കേണ്ടി വരും.

റെയിൽ, റോഡ്, വ്യോമ ഗതാഗതത്തിനും മാർഗ നിർദേശം അനുസരിച്ച് സമ്പൂർണ്ണ വിലക്കാണ് എർപ്പെടുത്തിയിട്ടുള്ളത്. ബാങ്ക്, ഇൻഷുറൻസ്, അച്ചടി-ദൃശ്യ-മാധ്യമങ്ങൾ എന്നിവക്ക് വിലക്കുകൾ ബാധകമല്ല. സംസ്‌കാര ചടങ്ങിൽ 20ൽ കൂടുതൽ പേർ പങ്കെടുക്കുന്നതിനും മാർഗനിർദേശം വിലക്ക് കൽപ്പിക്കുന്നു. മാർഗനിർദേശങ്ങൾക്കൊപ്പം പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കാനുള്ള സാമ്പത്തിക പാക്കേജും സർക്കാർ പ്രഖ്യാപിച്ചു.

ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾക്കാണ് 15000 കോടി രൂപ കേന്ദ്രം നീക്കിവയ്ക്കുന്നത്. പരിശോധന സംവിധാനങ്ങൾ, ആശുപത്രി ജീവനക്കാർക്കുള്ള സുരക്ഷാ വസ്ത്രങ്ങൾ, ഐസൊലേഷൻ കിടക്കകൾ, വെന്റിലേറ്ററുകൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയ്ക്കാണ് 15,000 കോടി രൂപ വിനിയോഗിക്കുക. കൊറോണ വൈറസിൽ നഷ്ടം നേരിടുന്ന മറ്റ് മേഖലകളിലെ സാമ്പത്തിക പ്രതിസന്ധി നേരിടാനുള്ള പാക്കേജുകൾ തുടർന്നുള്ള ദിവസ്സങ്ങളിൽ പ്രഖ്യാപിയ്ക്കും എന്നും കേന്ദ്ര സർക്കാർ വ്യത്തങ്ങൾ അറിയിച്ചു.

Story Highlights- coronavirus,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here