റഷ്യയിലെ കുറിൽ ദ്വീപിൽ ഭൂകമ്പവും സുനാമി ഭീഷണിയും

കൊറോണ വൈറസ് ഭീഷണിയ്ക്കിടെ റഷ്യയിൽ ഭൂകമ്പം. രാജ്യത്തെ കുറിൽ ദ്വീപിലാണ് 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. ദ്വീപിലെ താമസക്കാരെ സുരക്ഷിതരായി മാറ്റിപാർപ്പിച്ചിട്ടുണ്ട്. തുടർന്ന് സുനാമി ഭീഷണിയുമുണ്ടായി. ചെറിയ തിരമാലകൾ കടലിൽ രൂപപ്പെട്ടു. പസഫിക് സമുദ്രത്തിനും ഒഖോത്സ്‌ക് കടലിനുമിടയിലാണ് ദ്വീപ്. സഖാലിൻ സമയം 1515 (0415 ജിഎംടി) സെവേറോ കുരിൾസ്‌കിൽ ആണ് സുനാമിയുടെ തരംഗങ്ങൾ രൂപം കൊണ്ടത്. 20 ഇഞ്ച് ഉയരത്തിൽ വരെ തിരമാലകൾ രൂപപ്പെട്ടു. ഇതേ തുടർന്ന് വെസ്റ്റ് കോസ്റ്റ്, അലാസ്‌ക, കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ എന്നിവിടങ്ങളിൽ സുനാമിക്ക് സാധ്യതയില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. അമേരിക്കൻ തീരത്തും നാശനഷ്ടങ്ങളുണ്ടായേക്കില്ല. അറിയിപ്പിൽ ചില മാറ്റങ്ങളുണ്ടാകാമെന്ന് ജപ്പാൻ നിരീക്ഷണ കേന്ദ്രം പറഞ്ഞിട്ടുണ്ട്. എന്നാല്‍ മറ്റൊരു അറിയിപ്പുമുണ്ടായിട്ടില്ല.

 

russia, tsunamiനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More