Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (25-03-2020)

March 25, 2020
1 minute Read

ബിവറേജുകളും ബാറുകളും അടച്ചു; സംസ്ഥാനത്ത് മദ്യം ഓൺലൈനായി നൽകിയേക്കും

കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ബിവറേജ് ഔട്ട്ലെറ്റുകളും ബാറുകളും അടച്ചതോടെ മദ്യം ഓൺലൈനായി നൽകിയേക്കും. സംസ്ഥാന സർക്കാർ ഇതിൻ്റെ സാധ്യതകൾ തേടുകയാണ്. മന്ത്രിസഭായോഗത്തിലാണ് തീരുമാനം. ആവശ്യക്കാർക്ക് മദ്യം വീട്ടിലെത്തിച്ചു നൽകാനുള്ള ആലോചനകൾ നടക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക്‌ഡൗൺ സമയത്ത് ബാറുകളും ബിവറേജ് ഔട്ട്ലെറ്റുകളും തുറക്കേണ്ടതില്ലെന്നും മന്തിസഭാ യോഗത്തിൽ തീരുമാനിച്ചു.

രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 11 ആയി

ഇന്ത്യയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 11 ആയി. തമിഴ്‌നാട് സ്വദേശിയായ 54 കാരനാണ് ഇന്നലെ മരിച്ചത്. ഇതോടെയാണ് മരണസംഖ്യ 11 ലേക്ക് എത്തിയത്.

കൊവിഡ് 19 : രാജ്യവ്യാപക ലോക് ഡൗൺ ആദ്യ മണിക്കൂറുകളിൽ പൂർണ്ണം

കൊവിഡ് 19 ബാധ നിയന്ത്രിക്കാൻ ആഹ്വാനം ചെയ്ത 21 ദിവസത്തെ രാജ്യവ്യാപക ലോക് ഡൗൺ ആദ്യമണിക്കൂറുകളിൽ പൂർണ്ണം. ഒറ്റപ്പെട്ട സംഭവങ്ങൾ ഒഴിച്ചാൽ രാജ്യം സമ്പൂർണ്ണമായി ലോക് ഡൗണിലേക്ക് പ്രവേശിച്ചു. 21 ദിവസത്തെ ലോക് ഡൗൺ മുൻനിർത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങളും കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രസിദ്ധീകരിച്ചു. ഇതനുസരിച്ച് തെറ്റായ വാദം ഉന്നയിച്ച് വിലക്കിൽ നിന്ന് ഇളവ് നേടാൻ ശ്രമിച്ചാൽ രണ്ടു വർഷം വരെ വ്യക്തികൾക്ക് തടവ് ശിക്ഷ ലഭിക്കും. ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾക്കാണ് 15000 കോടി രൂപ കേന്ദ്രം നീക്കിവയ്ക്കാനും കേന്ദ്ര സർക്കാർ തീരുമാനിച്ചു.

Story Highlights- coronavirus,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top