Advertisement

കൊവിഡ് 19 : നിയന്ത്രണം ലംഘിച്ച് ബജറ്റ് സമ്മേളനം ചേര്‍ന്നതിന് പഞ്ചായത്തംഗങ്ങള്‍ക്കെതിരെ കേസ്

March 26, 2020
Google News 2 minutes Read

കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച നിയന്ത്രണം ലംഘിച്ച് ബജറ്റ് സമ്മേളനം ചേര്‍ന്നതിന് പഞ്ചായത്തംഗങ്ങള്‍ക്കെതിരെ കേസ്. കൊല്ലം കൊട്ടാരക്കരയിലെ നെടുവത്തൂര്‍ ഗ്രാമപഞ്ചായത്തംഗങ്ങള്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. പഞ്ചായത്ത് അംഗങ്ങളെ പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു. പ്രസിഡന്റ് ഉള്‍പ്പടെ 17 ഗ്രാമ പഞ്ചായത്തംഗങ്ങള്‍ക്കും ഒരു ടെക്‌നികല്‍ അസിസ്റ്റന്റിനും എതിരെയാണ് പൊലീസ് കേസെടുത്തത്.

നെടുവത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ വാര്‍ഷിക ബജറ്റ് യോഗം നടക്കവെയാണ് പൊലീസെത്തി പഞ്ചായത്തംഗങ്ങളെ കസ്റ്റഡിയിലെടുത്തത്. പതിനേഴ് അംഗങ്ങളില്‍ പുരുഷ അംഗങ്ങളായ അഞ്ച് പേരേയും പൊലീസ് ജീപ്പില്‍ കയറ്റി സ്റ്റേഷനിലെത്തിച്ചു. കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങളും നിര്‍ദേശങ്ങളും പാലിക്കാതെയാണ് ബജറ്റ് സമ്മേളനം ചേര്‍ന്നതെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ മാസ്‌ക് ധരിക്കുകയോ കൃത്യമായ അകലം പാലിക്കുകയോ ചെയ്തിരുന്നില്ല.

എന്നാല്‍ മാര്‍ച്ച് 31 ന് മുമ്പ് ബജറ്റ് പാസായില്ലെങ്കില്‍ അടുത്ത മാസം മുതല്‍ പഞ്ചായത്ത് പ്രവര്‍ത്തനം തടസപ്പെടുമെന്നതിനാലാണ് യോഗം ചേരേണ്ടി വന്നതെന്നാണ് പഞ്ചായത്ത് സെക്രട്ടറിയുടെ വിശദീകരണം.
യോഗത്തിലേക്ക് പൊലീസ് ഇരച്ചെത്തി ജനപ്രതിനിധികളെ ബലം പ്രയോഗിച്ച് പിടിച്ചു കൊണ്ടുപോവുകയായിരുന്നു. എന്ന് പ്രതിനിധികള്‍ ആരോപിച്ചു. പൊലീസ് നടപടിക്കെതിരെ റൂറല്‍ എസ്പിക്ക് പരാതി നല്‍കുമെന്നും സെക്രട്ടറി അറിയിച്ചു.

 

Story Highlights- Case against Panchayats member, violation of covid 19 regulation, coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here