Advertisement

സന്നദ്ധ സേന: യുവാക്കൾ അർപ്പണ ബോധത്തോടെ മുന്നോട്ടുവരണമെന്ന് മുഖ്യമന്ത്രി

March 26, 2020
Google News 2 minutes Read

സന്നദ്ധസേനയിലേക്ക് യുവാക്കൾ അർപ്പണ ബോധത്തോടെ മുന്നോട്ടുവരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സന്നദ്ധ പ്രവർത്തനം തദ്ദേശ സ്ഥാപനങ്ങളുടെയും ആരോഗ്യ വകുപ്പിൻ്റെയും പ്രവർത്തനങ്ങൾക്ക് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് ദുരന്തങ്ങളിൽ ഇടപെട്ട് സഹായിക്കാൻ വളണ്ടിയർമാർ വേണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. അതിന് പ്രത്യേക ഡയറക്ടറേറ്റ് വേണമെന്നും തീരുമാനിച്ചിരുന്നു. പ്രവർത്തനങ്ങൾ അരംഭിച്ചതാണ്. ഇങ്ങനെ ഒരു മഹമാരിയെ നേരിറടുന്ന അവസരത്തിൽ സന്നദ്ധ പ്രവർത്തനം ആരംഭിക്കണമെന്നാണ് കരുതുന്നത്. ഇതിൻ്റെ ഭാഗമായി 22 മുതൽ 40 വയസ്സു വരെയുള്ളവരുടെ സന്നദ്ധ സേന തുടങ്ങും. രണ്ട് ലക്ഷത്തി മുപ്പത്തി ആറായിരം പേർ അടങ്ങുന്ന സന്നദ്ധ സേന ഈ ഘട്ടത്തിൽ രംഗത്തിറങ്ങണമെന്നാണ് കരുതുന്നത്. 98041 പഞ്ചായത്തുകളിൽ 200 വീതം സന്നദ്ധ പ്രവർത്തകർ തയ്യാറാവണം. 87 മുൻസിപ്പാലിറ്റികളിലായി 500 പേർ വീതവും 6 കോർപ്പറേഷനുകളിലായി 750 പേർ വീതവും തയ്യാറാവണം. ഇതിലേക്കുള്ള രജിസ്ട്രേഷൻ ഓൺലൈൻ വഴിയാവും. സന്നദ്ധം എന്ന വെബ് പോർട്ടൽ ഇതിനയി ഒരുക്കിയിട്ടുണ്ട്. ഇതിലാണ് പേരുകൾ രജിസ്റ്റർ ചെയ്യേണ്ടത്. ഇന്നത്തെ ഘട്ടത്തിൽ ഈ പ്രായപരിധിയിലുള്ളവർ അർപ്പണ ബോധത്തോടെ മുന്നോട്ടു വരണം. വ്യത്യസ്തങ്ങളായ ചുമതലകൾ നിറവേറ്റേണ്ടി വരും. ഭക്ഷണവും ഭക്ഷ്യ വസ്തുക്കളും വീടുകളിൽ എത്തിച്ചു നൽകണം. ഒപ്പം മറ്റു പല തരത്തിലുള്ള സഹായങ്ങളും നൽകണം. ഇവർക്ക് തിരിച്ചറിയൽ കാർഡുകൾ നൽകും. യാത്രാ ചെലവ് തദ്ദേശ സ്വയം ഭരണ സ്ഥപനങ്ങൾ വഹിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാളെ ക്ഷേമ പെൻഷൻ വിതരണം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇതിനുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയായെന്നും സഹകരണ പ്രസ്ഥാനം മികച്ച ഇടപെടലാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് 19 പേർക്ക് കൂടിയാണ് ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതിൽ 9 പേർ കണ്ണൂർ ജില്ലക്കാരാണ്. മൂന്ന് പേർ വീതം കാസർഗോടും മലപ്പുറത്തും. തൃശൂരിൽ രണ്ട് പേർ. ഇടുക്കിയിലും വയനാട്ടിലും ഓരോരുത്തർ വീതം. നിലവിൽ സംസ്ഥാനത്ത് ചികിത്സയിൽ ഉള്ളവർ 126 പേരാണ്. ഇതോടെ ആകെ വൈറസ് ബാധിച്ചവർ 138 ആയി. ആറു പേർ രോഗവിമുക്തരായിരുന്നു.

സന്നദ്ധം സേനയിലേക്ക് ഇവിടെ രജിസ്റ്റർ ചെയ്യാം

Story Highlights: CM said the youth should come forward with dedication

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here