Advertisement

ഈനാംപേച്ചി കൊവിഡ് 19 വൈറസ് പരത്തുന്നു എന്ന് പഠനം

March 26, 2020
Google News 1 minute Read

ഈനാംപേച്ചി കൊവിഡ് 19 വൈറസ് പരത്തുന്നു എന്ന് പഠനം. കടത്തിക്കൊണ്ടു വന്ന ഈനാംപേച്ചികളെ പിടികൂടി നടത്തിയ പഠനത്തിലാണ് കൊവിഡ് 19 പരത്തുന്ന വൈറസിനോട് വളരെ സാമ്യമുള്ള വൈറസുകൾ ഇവ പരത്തുന്നുണ്ടെന്ന് കണ്ടെത്തിയത്. നേച്ചർ എന്ന ബ്രിട്ടീഷ് ശാസ്ത്ര ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ കണ്ടെത്തൽ. ഇത്തരം മൃഗങ്ങളെ വിൽക്കുന്നത് തടഞ്ഞാൽ മാത്രമേ ഭാവിയിൽ ഇത്തരം മഹാമാരികളിൽ നിന്ന് അകന്നു നിൽക്കാൻ സാധിക്കൂ എന്നും പഠനത്തിൽ പറയുന്നു.

ഈനാംപേച്ചികൾ കൊവിഡ് 19 വൈറസുമായി വളരെ സാമ്യതയുള്ള വൈറസുകൾ വഹിക്കുന്നുണ്ടെന്ന് പഠനത്തിൽ പറയുന്നു. എന്നാൽ, ഇത്തരം മൃഗങ്ങളിൽ നിന്ന് ഇവ എങ്ങനെ മനുഷ്യനിലേക്കെത്തി എന്നത് ഇനിയും എങ്ങനെയെന്ന് അറിവായിട്ടില്ല. മാരകമായ വൈറസുകൾ മനുഷ്യരിലേക്ക് പടരുന്നതെങ്ങനെ എന്നതിനെപ്പറ്റി ഇനിയും പഠനങ്ങൾ ഉണ്ടാവണമെന്നും ഇതിൽ പറയുന്നു.

നിയമവിരുദ്ധമായി കടത്തിക്കൊണ്ടു വരുന്നതിൽ പ്രധാനപ്പെട്ട മൃഗമാണ് ഈനാംപേച്ചി. പരമ്പരാഗത മരുന്നു നിർമ്മാണത്തിനും ഇറച്ചിക്കുമായാണ് ഇവയെ ഉപയോഗിക്കുന്നത്. രാജ്യാന്തര മാർക്കറ്റിൽ ഇവയുടെ ഇറച്ചിക്ക് വലിയ ഡിമാൻഡാണ്.അതുകൊണ്ട് തന്നെ ഇവ വംശനാശഭീഷണിയിലാണ്.

കൊവിഡ് 19 വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടതോടെ വിയറ്റ്നാമും ചൈനയും വന്യജീവികളെ ഭക്ഷിക്കുന്നത് നിരോധിച്ചിരുന്നു.

Story Highlights: Coronavirus: Pangolins found to carry related viruses

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here