വയനാട്ടില്‍ ആദ്യ കൊവിഡ് 19 കേസ് സ്ഥിരീകരിച്ചു

വയനാട് ജില്ലയില്‍ ആദ്യ കൊവിഡ് 19 കേസ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ തൊണ്ടര്‍നാട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗി കഴിഞ്ഞ 22 ന് വിദേശത്ത് നിന്ന് കരിപ്പൂര്‍ വിമാനതാവളം വഴി ടാക്‌സി കാറില്‍ വീട്ടിലെത്തി. കുടുംബങ്ങളെ മാറ്റിനിര്‍ത്തി സ്വയം ക്വാറന്റൈനില്‍ പോയി. പനി മൂര്‍ച്ചിച്ചതോടെ ആംബുലന്‍സില്‍ ആശുപത്രിയില്‍ പോയി.

ആരോഗ്യ വകുപ്പ് സ്രവം പരിശോധനക്ക് അയച്ചു. പിന്നീട് വീട്ടിലെത്തി വീണ്ടും ഐസലേഷനില്‍ കഴിയുകയായിരുന്നു. പരിശോധനാ ഫലം പോസിറ്റീവ് ആയതോടെ ഇയാളെ മാനന്തവാടി ജില്ലാ ആശുപത്രി ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി.

 

Story Highlights- First case of covid 19 confirmed in wayanad, coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top