Advertisement

കൊവിഡ് 19 : തൃശൂര്‍ ജില്ലയില്‍ 12462 പേര്‍ നിരീക്ഷണത്തില്‍

March 26, 2020
Google News 1 minute Read

കൊവിഡ് വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി തൃശൂര്‍ ജില്ലയില്‍ 12462 പേര്‍ നിരീക്ഷണത്തില്‍. 12425 പേര്‍ വീടുകളിലും 37 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുളളത്. 11 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗമില്ലെന്ന സ്ഥിരീകരിച്ച മൂന്ന് പേരെ ഇന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തു. ഇന്ന് പുറത്ത് വന്ന അഞ്ച് പരിശോധനാ ഫലങ്ങളും നെഗറ്റീവാണ്.

31 പേരുടെ സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയച്ചു. ഇതുവരെ 512 പേരുടെ സാമ്പിളുകളാണ് ആകെ പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 438 എണ്ണത്തിന്റെയും ഫലം ലഭിച്ചു. 74 പേരുടെ ഫലം ലഭിക്കാനുണ്ട്.

 

Story Highlights- coronavirus, covid 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here