Advertisement

അടുത്ത മൂന്ന് മാസത്തേക്ക് സൗജന്യ ഗ്യാസ് സിലിണ്ടർ, ധാന്യം, പയർ വർഗങ്ങൾ; കേന്ദ്രത്തിന്റെ കൊവിഡ് ആശ്വാസ പദ്ധതികൾ ഇങ്ങനെ

March 26, 2020
1 minute Read

കൊവിഡിൽ ആശ്വാസ പദ്ധതികൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. 170000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് ധനമന്ത്രി നിർമലാ സീതാരാമൻ പ്രഖ്യാപിച്ചു. കൊവിഡ് ബാധിതർക്ക് പ്രത്യേക പരിഗണനയുണ്ടാകും. ആരോഗ്യ പ്രവർത്തകർക്ക് 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് നൽകും. ശുചീകരണ തൊഴിലാളികളും പദ്ധതിയിൽ ഉൾപ്പെടും.

പ്രധാനമന്ത്രി ഗരീബ് അന്ന യോജനയിൽപ്പെട്ട ഓരോരുത്തർക്കും അഞ്ച് കിലോഗ്രാം ധാന്യം വീതം ലഭിക്കും. അടുത്ത മൂന്ന് മാസത്തേക്ക് ഇത് സൗജന്യമായി ലഭിക്കും. ധാന്യത്തിന് പുറണെ ഒരു കിലോഗ്രാം പയർവർഗങ്ങളും ലഭിക്കും. 80 കോടി ജനങ്ങളാണ് ഇതിന്റെ ഗുണഭോക്താക്കളാകുക.

പ്രധാനമന്ത്രി കിസാൻ പദ്ധതി പ്രകാരം പ്രതിവർഷം 6000 രൂപ കിട്ടുന്ന കർഷകർക്ക് ആദ്യ ഇൻസ്റ്റാൾമെന്റ് തുകയോടൊപ്പം 2000 രൂപയും ചേർത്താകും ലഭിക്കുക. 8.69 കോടി കർഷകരാകും ഇതിന്റെ ഗുണഭോക്താക്കൾ.

അടുത്ത മൂന്ന് മാസത്തേക്ക് ജൻ ധൻ യോജന അക്കൗണ്ട് ഉടമകൾക്ക് 500 രൂപ അധികം ലഭിക്കും. മൂന്ന് കോടിയോളം വരുന്ന രാജ്യത്തെ മുതിർന്ന പൗരന്മാർ, നിർധനരായ വിധവകൾ, നിർധനരായ ഭന്നിശേഷിക്കാർ എന്നിവർക്ക് സഹായധനമായി ആയിരം രൂപ നൽകും.

8.3 കോടി ബിപിഎൽ കുടുംബങ്ങൾക്ക് മൂന്ന് മാസത്തേക്ക് സൗജന്യ സിലിണ്ടർ ലഭ്യമാക്കുമെന്നും ധനമന്ത്രി അറിയിച്ചു.

Story Highlights- coronavirus,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top