കൊവിഡ് ഭീഷണി എത്ര കടുത്താലും നേരിടാൻ സംസ്ഥാനം സജ്ജമാണ്: മുഖ്യമന്ത്രി

കൊവിഡ് ഭീഷണി എത്ര കടുത്താലും നേരിടാൻ സംസ്ഥാനം സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ ആശുപത്രികൾക്കപ്പുറമുള്ള സൗകര്യങ്ങൾ ആലോചിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡ് 19 അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്താകെ 879 സ്വകാര്യ ആശുപത്രികളിൽ 69434 കിടക്കകൾ ഉണ്ട്. 5607 ഐസിയു സൗകര്യങ്ങളും ഉണ്ട്. 716 ഹോസ്റ്റലുകളിൽ 15333 മുറികളുണ്ട്. ഇവയിലെ അറ്റകുറ്റപ്പണികൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതൊക്കെ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് സംസ്ഥാനത്ത് 19 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 9 പേർ കണ്ണൂർ ജില്ലക്കാരാണ്. മൂന്ന് പേർ വീതം കാസർഗോടും മലപ്പുറത്തും. തൃശൂരിൽ രണ്ട് പേർ. ഇടുക്കിയിലും വയനാട്ടിലും ഓരോരുത്തർ വീതം. നിലവിൽ സംസ്ഥാനത്ത് ചികിത്സയിൽ ഉള്ളവർ 126 പേരാണ്. ഇതോടെ ആകെ വൈറസ് ബാധിച്ചവർ 138 ആയി. ആറു പേർ രോഗവിമുക്തരായിരുന്നു.

രോഗ വിമുക്തരായ ആറു പേരിൽ എറണാകുളത്ത് ചികിത്സയിലായിരുന്ന മൂന്ന് കണ്ണൂർ സ്വദേശികളെയും രണ്ട് വിദേശ പൗരന്മാരെയും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. പത്തനംതിട്ടയിൽ ചികിത്സയിലായിരുന്ന ഒരാളുടെ ഫലം നെഗറ്റീവ് ആണ്.

ആകെ ഒരുലക്ഷത്തി ഇരുപതിനായിരത്തി മൂന്ന് പേർ സംസ്ഥാനത്ത് നിരീക്ഷണത്തിലുണ്ട്. ഒരു ലക്ഷത്തിൽ നാനൂറ്റി രണ്ട് പേർ വീടുകളിലും 601 പേർ ആശുപത്രികളുമാണ്. ഇന്ന് 136 പേരെ ആശുപത്രിയിൽ പ്രവേശിഒപ്പിച്ചു. ഇന്ന് 1342 സാമ്പിളുകൾ പരിശോധനക്കയച്ചു. ആകെ പരിശോധനക്കയച്ച സാമ്പിളുകളിൽ 3768 എണ്ണം നെഗറ്റീവാണ്.

Story Highlights: No matter how severe the Covid threat is, the state is ready: CM pinarayi vijayan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top