ഭക്ഷണമില്ലാത്തതിനാൽ സംസ്ഥാനം വിടേണ്ടിവരുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്ക് സൗകര്യം ഒരുക്കാൻ നിർദേശം

ഭക്ഷണമില്ലാത്തതിനാൽ സംസ്ഥാനം വിടുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്ക് സൗകര്യം ഒരുക്കാൻ നിർദേശം. മലപ്പുറത്ത് നിന്ന് തമിഴ്നാട്ടിലേക്ക് നൂറിലധികം കിലോമീറ്ററുകൾ നടന്ന് പോവുകയായിരുന്ന തൊഴിലാളികളെ കുറിച്ചുള്ള ട്വൻിഫോർ വാർത്തയെ തുടർന്നാണ് അടിയന്തര ഇടപെടൽ. വഴിയിൽ കണ്ടെത്തുന്നവർക്ക് തൊട്ടടുത്ത കേന്ദ്രത്തിൽ തന്നെ താമസം ഒരുക്കി നൽകാനും ഭക്ഷണം ഉറപ്പ് വരുത്താനും ജില്ലാ പൊലീസ് മേധാവി നിർദേശം നൽകി. ട്വന്റിഫോർ ഇംപാക്റ്റ്.
മലപ്പുറം ജില്ലയിലെ വേങ്ങര മോങ്ങം കൊണ്ടോട്ടി ഭാഗങ്ങളിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് കാൽനടയായി സഞ്ചരിക്കുന്ന ഏഴംഗ സംഘത്തെയാണ് മലപ്പുറം കൂട്ടിലങ്ങാടിയിൽ വെച്ച് 24 സംഘത്തിന്റെ ശ്രദ്ധയിൽ പെട്ടത്. നിയന്ത്രണങ്ങളെ കുറിച്ച് വ്യക്തമായ അറിവ് ഇല്ലാത്ത തമിഴ്നാട് ട്രിച്ചി സ്വദേശികളായ ഇവർ ഭക്ഷണവും തൊഴിലും ഇല്ലാത്തതിനാൽ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. പലരും ഭക്ഷണം പോലും കഴിച്ചിട്ടില്ല.
ട്വന്റിഫോർ വാർത്തയെ തുടർന്ന് അധികൃതരുടെ ഭാഗത്ത് നിന്ന് ഉടൻ തന്നെ ഇടപെടൽ ഉണ്ടായി. സമീപത്ത് പട്രോളിംഗിൽ ഏർപ്പെട്ടിരുന്ന പൊലീസ് ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിക്കുകയും ബന്ധപ്പെട്ടവർക്ക് കൈമാറുകയും ചെയ്തു. ഇവർക്ക് അടിയന്തരമായി ഭക്ഷണം നൽകുന്നതിനും താമസ സൗകര്യം ഒരുക്കുന്നതിനും ജില്ലാ പെലീസ് മേധാവി നിർദേശം നൽകി. ജില്ലയിൽ ഇതര സംസ്ഥാന തൊഴിലാളികൾക്ക് വേണ്ടി മാത്രം വിവിധ ഇടങ്ങളിൽ സംരക്ഷണ കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്.
Story highlights: coronavirus, Covid 19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here